
നിംഗ്ബോ : ചൈനയിൽ നടക്കുന്ന ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യൻ യുവതാരം ആയുഷ് ഷെട്ടി ചൈനയുടെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ലി ഷീ ഫെംഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചു.21-13,21-16 എന്ന സ്കോറിനാണ് ലോക 25-ാം റാങ്കുകാരനായ ആയുഷിന്റെ ജയം. മലയാളി താരം എച്ച്.എസ് പ്രണോയ്, പി.വി സിന്ധു എന്നിവരും ആദ്യ റൗണ്ടിൽ ജയിച്ചപ്പോൾ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും ആദ്യ റൗണ്ടിൽ തോറ്റുപുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |