
കറാച്ചി: മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി പാക് താരം ബാബർ അസം. ഇന്ത്യൻ സൂപ്പർ താരം വിരാട് കാെഹ്‌ലിയെപ്പോലെ ബാബർ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നില്ലെന്ന ചോദ്യമാണ് മുൻ പാക് നായകനെ ചൊടിപ്പിച്ചത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് കിംഗ്സ്‌മെനെതിരായ മത്സരത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഹൈദരാബാദ് കിംഗ്സ്‌മെൻ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പെഷവാർ സൽമിക്ക് വേണ്ടി ബാബർ 37 പന്തിൽ 43 റൺസ് നേടിയിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കും മുൻപേ താരം കൂടാരം കയറി. മത്സരത്തിലെ അവസാന പന്തിലാണ് സൽമി വിജയം കുറിച്ചത്. ഈ സാഹചര്യത്തിലായിരുന്നു ചോദ്യം.
മാദ്ധ്യമപ്രവർത്തകൻ: വിരാട് കൊഹ്‌ലി നിങ്ങളെപ്പോലെ തന്നെയാണ് കളിക്കുന്നത്, എന്നാൽ അദ്ദേഹം മത്സരങ്ങൾ ഫിനിഷ് ചെയ്യാറുണ്ട്. നിങ്ങളിൽ ആ ഗുണം കുറവാണെന്ന് കാണുന്നു. ആരാധകർ നിങ്ങളെ കൊഹ്‌ലിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ബാബറിന്റെ മറുപടി: ഇതൊക്കെ നിർത്തിക്കൂടെ? ഇത്തരം താരതമ്യങ്ങളൊക്കെ നിങ്ങളുടെ കൈയിൽ തന്നെ വച്ചേക്കൂ. ഞാൻ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നില്ലെന്നുള്ളത് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്.
പാകിസ്ഥാനിലെ ഏറ്റവും മികച്ച ബാറ്ററായി ബാബർ വാഴ്ത്തപ്പെടുമ്പോഴും ട്വന്റി-20 ഫോർമാറ്റിലെ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റും റൺസ് പിന്തുടരുന്നതിലെ പോരായ്മകളും വലിയ തോതിൽ വിമർശിക്കപ്പെടാറുണ്ട്.
പിഎസ്എല്ലിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് 82 റൺസാണ് ബാബർ നേടിയത്. താരമ്യേന കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിലാണ് ബാബറിന്റെ ബാറ്റിംഗ്. രണ്ട് മത്സരങ്ങളിൽ നിന്നായി 10 ഫോറുകളും ഒരു സിക്സറും മാത്രമാണ് താരത്തിന് നേടാനായത്.
വിരാട് കൊഹ്‌ലിയുമായി നിരന്തരം താരതമ്യം ചെയ്യപ്പെടാറുള്ള ബാബർ ഇത്തരം ചോദ്യങ്ങൾ തന്റെ സ്വാഭാവിക പ്രകടനത്തെ ബാധിക്കുന്നു എന്ന സൂചനയാണ് വാർത്താ സമ്മേളനത്തിലെ മറുപടിയിലൂടെ നൽകിയത്.
🚨 BABAR RESPONDED TO A QUESTION ON KOHLI-BABAR COMPARISON 🚨
— Abdullah. (@Abdullahh_56) April 8, 2026
• Journalist - "Virat Kohli comes with the same shot of game as you but he finishes the match which you lack. People compare him with you what are your views on the comparison?"
• Babar Azam - "Let these things to… pic.twitter.com/A69fIV9urI
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |