SignIn
Kerala Kaumudi Online
Monday, 11 May 2026 8.41 AM IST

തുടര്‍ഭരണം വേണോ ഭരണമാറ്റം വേണമോയെന്ന് ജനം തീരുമാനിക്കട്ടെ : മലങ്കരസഭാധ്യക്ഷന്‍

Increase Font Size Decrease Font Size Print Page
voting


കോട്ടയം: കേരളത്തില്‍ ഭരണമാറ്റം വേണോ തുടര്‍ഭരണം വേണോ എന്ന കാര്യം പ്രബുദ്ധരായ ജനം തീരുമാനിക്കട്ടെയെന്ന് മലങ്കരസഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മുട്ടമ്പലം മുനിസിപ്പല്‍ ലൈബ്രറിയിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷന്‍.

എഫ്.സി.ആര്‍.എ സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. സഭാംഗങ്ങളായ രണ്ട് പേര്‍ ആറന്‍മുളയില്‍ മത്സരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ആറന്‍മുളയില്‍ ആര് ജയിച്ചാലും സന്തോഷമെന്ന് ബാവാ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് രാജാക്കന്‍മാര്‍. സ്ഥാനാര്‍ത്ഥികള്‍ വിനീത ദാസന്‍മാരാണ്. രാജാക്കന്‍മാരായ ജനം വിധി തീരുമാനിക്കുമെന്നും ബാവാ കൂട്ടിച്ചേര്‍ത്തു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA