SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.54 AM IST

ജനവിധിയിൽ പങ്കാളിയായി പ്രമുഖർ

Increase Font Size Decrease Font Size Print Page
voting

തിരുവനന്തപുരം : പ്രമുഖരുടെ സാന്നിദ്ധ്യംകൊണ്ട് തലസ്ഥാനത്തെ പോളിംഗ് ബൂത്തുകൾ ശ്രദ്ധാകേന്ദ്രങ്ങളായി.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജവഹർ നഗർ എൽ.പി.സ്‌കൂളിലെ ബൂത്തിലാണ് വോട്ടു ചെയ്തത്. മുൻകേന്ദ്രമന്ത്രി എ.കെ.ആന്റണിയും മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും ജഗതി യു.പി.എസിലും വോട്ടിട്ടു. മേയർ വി.വി.രാജേഷ് സെന്റ് ജോസഫ് സ്കൂൾ, ഡെപ്യൂട്ടി മേയർ ആശാനാഥ് പാപ്പനംകോട് വനിതാ പോളിടെക്നിക്കിലും വോട്ട് രേഖപ്പെടുത്തി.

സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി സ്റ്റാച്ച്യുവിലെ ജില്ലാ വിദ്യാഭ്യാസ കാര്യാലയം, സി.പി.എം നേതാവ് എസ്.രാമചന്ദ്രൻപിള്ള സിറ്റി സ്‌കൂൾ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വട്ടിയൂർക്കാവ് സെന്റ് ജോസഫ് യു.പി.എസ്, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പട്ടം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, ശശി തരൂർ എം.പി കോട്ടൺഹിൽ എൽ.പി.എസ്, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ കുന്നുകുഴി യു.പി.എസ്, ചീഫ് ഇലക്ട്രറൽ ഓഫീസർ രത്തൻ.യു.ഖേൽക്കർ സാൽവേഷൻ ആർമി സ്കൂൾ, ജില്ലാ കളക്ടർ അനുകുമാരി കവടിയാർ ഗവ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് വോട്ട് ചെയ്തത്. സി.പി.എം നേതാക്കളായ തോമസ് ഐസക് കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, എം.വിജയകുമാർ പാറ്റൂർ വാട്ടർ അതോറിട്ടി ഓഫീസ് എന്നിവിടങ്ങളിൽ വോട്ടുചെയ്തു.

നേമത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടി ഈഞ്ചയ്ക്കൽ യു.പി.എസിലും എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ജവഹർ നഗർ എൽ.പി.എസിലും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ശബരിനാഥൻ ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് സ്കൂളിലും വോട്ട് ചെയ്തു.

തിരുവനന്തപുരം സെൻട്രലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി.ജോൺ കോട്ടൺഹിൽ യു.പി എസിലും എൻ.ഡി.എ സ്ഥാനാർത്ഥി കരമന ജയൻ പൂജപ്പുര എൽ.ബി.എസിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി സുധീർ കരമന പേരൂക്കട ടെമ്പിൾ എൻട്രി സ്ക്കൂളിലും വോട്ടിട്ടു.

കഴക്കൂട്ടത്തെ എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ ഉള്ളൂർ കൊട്ടാരം ബൂത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥി ശരത്ചന്ദ്ര പ്രസാദ് സ്റ്റാച്യുവിലെ സ്‌പോർട്സ് കൗൺസിലിലും വോട്ടിട്ടു.

വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് കഴക്കൂട്ടം സെന്റ് ആന്റണീസ് സ്ക്കൂളിലും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ കവടിയാർ ജവഹർനഗർ സ്‌കൂളിലും എൻ.ഡി.എ സ്ഥാനാർത്ഥി ആർ.ശ്രീലേഖ കോട്ടൺഹിൽ എൽ.പി സ്ക്കൂളിലും വോട്ടിട്ടു.

ആറന്മുളയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ഫോർട്ട് സ്കൂളിലും അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാർ ശാസ്തംഗലം ആർ.കെ.ഡി എൻ.എസ്.എസ് സ്കൂളിലും നെടുമങ്ങാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ.അനിൽ നീറമൺകര എൻ.എസ്.എസ് കോളേജിലും എൻ.ഡി.എ സ്ഥാനാർത്ഥി യുവരാജ് ഗോകുൽ പാപ്പനംകോട് ഹൈസ്കൂളിലും വോട്ടു ചെയ്തു.

താര നിര

നടൻ മോഹൻലാൽ മുടവൻമുകൾ ഗവ.എൽ.പി.എസിൽ വോട്ടിട്ടു. നടൻ കൃഷ്ണകുമാറും മകളും നടിയുമായ അഹാനയും കാഞ്ഞിരംപാറ എൽ.പി.സ്കൂൾ, ഇന്ദ്രൻസ് കുമാരപുരം യു.പി സ്കൂൾ, ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ പ്രേംകുമാർ കഴക്കൂട്ടം ഗവ. സ്കൂൾ, ജഗദീഷ് കാലടി ഗവ.ഹൈസ്കൂൾ, മണിയൻപിള്ള രാജു ജവഹർ നഗർ സ്കൂൾ, സംവിധായകൻ ഷാജി കൈലാസും ഭാര്യ ആനിയും സാൽവേഷൻ ആർമി സ്കൂൾ എന്നിവിടങ്ങളിൽ വോട്ടു ചെയ്തു. ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 7​ന് ​പ​റ​വൂ​ർ​ ​കേ​സ​രി​ ​ബാ​ല​കൃ​ഷ്ണ​പി​ള്ള​ ​മെ​മ്മോ​റി​യ​ൽ​ ​ഗ​വ.​ ​കോ​ളേ​ജി​ൽ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി.​ ​ഭാ​ര്യ​ ​ല​ക്ഷ്മി​യും​ ​മ​ക​ൾ​ ​ഉ​ണ്ണി​മാ​യ​യും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​വ്യ​വ​സാ​യ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വും​ ​കു​ടും​ബ​വും​ ​എ​റ​ണാ​കു​ളം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ള​നി​ ​അം​ബേ​ദ്ക​ർ​ ​ട്രെ​യി​നിം​ഗ് ​സെ​ന്റ​റി​ലെ​ 190​-ാം​ ​ന​മ്പ​ർ​ ​ബൂ​ത്തി​ൽ​ ​രാ​വി​ലെ​ 9​ന് ​വോ​ട്ടു​ചെ​യ്തു.​ ​സി​നി​മാ​താ​രം​ ​മ​മ്മൂ​ട്ടി​യും​ ​ഭാ​ര്യ​ ​സു​ൽ​ഫ​ത്തും​ ​എ​റ​ണാ​കു​ളം​ ​പൊ​ന്നു​രു​ന്നി​ ​ക്രൈ​സ്റ്റ് ​കോ​ൺ​വെ​ന്റ് ​സ്കൂ​ളി​ൽ​ ​വോ​ട്ടു​ ​ചെ​യ്തു.​ ​ന​ട​ൻ​ ​ദി​ലീ​പ് ​ആ​ലു​വ​ ​ക​ട​ത്തു​ക​ട​വ് 124​-ാം​ ​ന​മ്പ​ർ​ ​ബൂ​ത്തി​ൽ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി.​ ​ഭാ​ര്യ​ ​കാ​വ്യ​ ​മാ​ധ​വ​ൻ,​ ​മ​ക​ൾ​ ​മീ​നാ​ക്ഷി​ ​എ​ന്നി​വ​ർ​ ​വോ​ട്ട് ​ചെ​യ്തി​ല്ല.​ ​ന​ട​ൻ​ ​പൃ​ഥ്വി​രാ​ജും​ ​ഭാ​ര്യ​ ​സു​പ്രി​യ​യും​ ​കൊ​ച്ചി​ ​തേ​വ​ര​ ​ഫി​ഷ​റീ​സ് ​സ്കൂ​ളി​ലെ​ ​ബൂ​ത്തി​ലും​ ​വോ​ട്ടു​ചെ​യ്തു.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA