
തിരുവനന്തപുരം:അമേരിക്കയിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങൾക്കിടെ വോട്ടിടാൻ പറന്നെത്തി നടൻ മോഹൻലാൽ.തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്ക്കൂളിലെ ബൂത്ത് 36ലാണ് വോട്ടിട്ടത്. രാവിലെ ഏഴിന് മുമ്പ് ബൂത്തിലെത്തിയ മോഹൻലാൽ ക്യൂവിൽ കാത്തുനിന്നു. ഇതിനിടെ ക്യൂവിൽ നിന്ന് മോഹൻലാലിനെ കാണാൻ നേമത്തെ സ്ഥാനാർത്ഥികളായ വി.ശിവൻകുട്ടിയും കെ.എസ്.ശബരീനാഥനുമെത്തി.ഇരുവരും ലാലിനോട് കുശാലാന്വേഷണം നടത്തി.വോട്ടിട്ട ശേഷം ലാൽ മടങ്ങി. ഇന്ന് കൊച്ചിയിൽ നിന്ന് അമേരിക്കയിലേക്ക് പുറപ്പെടും.വോട്ടിട്ട ശേഷം മഷിപുരട്ടി വിരലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ചു.തിരക്കിനിടയിലും വോട്ടിടാനെത്തിയ മോഹൻലാലിനെ കെ.എസ്.ശബരീനാഥൻ പ്രശംസിച്ചു.ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്.വോട്ട് ചെയ്യുവാൻ വേണ്ടി മാത്രം കൊച്ചിയിൽ നിന്നും മുടവൻമുഗൾ സ്‌കൂളിലെത്തിയ ലാലേട്ടൻ എന്നായിരുന്നു ശബരിയുടെ ഫേസ്ബുക്ക് കുറിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |