
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടത്തിൽ ഇളവുതേടി സംസ്ഥാനം. ദൈനംദിന കാര്യങ്ങളിൽപോലും പ്രതിസന്ധിയുണ്ടാകുന്നത് കണക്കിലെടുത്താണിത്.
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, പ്രമോഷൻ തുടങ്ങി നിരവധി തീരുമാനങ്ങളാണ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങികിടക്കുന്നത്. മന്ത്രിസഭായോഗവും നടക്കുന്നില്ല. നയപരമായ കാര്യങ്ങളിലെ തീരുമാനമൊഴികെ, മറ്റു നടപടികൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ഇലക്ഷൻ കമ്മിഷന് കത്തയച്ചത്.
മേയ് ആറുവരെയാണ് സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിരിക്കുന്നത്.
മുൻകാലങ്ങളിൽ വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയിൽ കാലതാമസമുണ്ടെങ്കിൽ ഇളവുനൽകുന്ന രീതിയുണ്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്. നിലവിൽ പ്രധാനപ്പെട്ട ഫയലുകൾ പൊതുഭരണവകുപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെത്തിച്ച് അനുമതി വാങ്ങിയ ശേഷമാണ് ഉത്തരവിറക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |