തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്തിനടുത്ത് വണ്ടിത്തടം എന്ന സ്ഥലത്ത് നിന്നാണ് വാവ സുരേഷിന് ഇന്നത്തെ കോൾ എത്തിയത്. ചാക്കിനകത്ത് പാമ്പ് ഇരിക്കുന്നു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ വാവ തെരച്ചിൽ തുടങ്ങി. മരണം നടന്ന വീടാണിത്. ഗൃഹനാഥനായ ഓട്ടോ ഡ്രൈവറുടെ അമ്മയാണ് മരിച്ചത്.
വീടിന്റെ പുറക് വശത്ത് രണ്ട് ചാക്ക് നിറയെ ചിരട്ട വച്ചിരിക്കുന്നു. അതിനകത്താണ് പാമ്പ് ഇരിക്കുന്നത്. ഒരു ചാക്ക് തട്ടിയതും മൂർഖൻ പാമ്പിനെ കണ്ടു. വീട്ടുകാർ കണ്ട മൂർഖൻ ഇതല്ല എന്ന് പറഞ്ഞു. ഇതിനിടയിൽ അടുത്ത ചാക്കും തട്ടി. അതിനുള്ളിൽ മറ്റൊരു മൂർഖനുണ്ടായിരുന്നു. ഒന്ന് മറ്റേതിനെ ഭക്ഷിക്കാൻ വന്നതാകാം എന്നാണ് വാവ സുരേഷ് പറഞ്ഞത്. കാണുക മരണം നടന്ന വീട്ടിൽ ചാക്കിനകത്ത് ഇരുന്ന രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |