
കൊച്ചി: ഭക്ഷ്യോത്പ്പന്ന ബ്രാൻഡായ ഡബിൾ ഹോഴ്‌സിന്റെ ഉപഭോക്തൃ പരിപാടിയായ 'ഗോൾഡൻ ഗെറ്റ്എവേ സീസൺ 3' വിജയികളെ പ്രഖ്യാപിച്ചു. ഗുരുവായൂർ സ്വദേശിനി ലീന വാസുദേവൻ ബമ്പർ സമ്മാനമായ കിയ സോണറ്റ് കാർ സ്വന്തമാക്കി. കണ്ണൂർ സ്വദേശിനി നിധിഷ സിംഗപ്പൂർ ട്രിപ്പ് നേടി. എയർ കണ്ടീഷണറുകൾ, മൈക്രോവേവ് ഒവനുകൾ, എയർ ഫ്രയറുകൾ, സ്വർണ നാണയങ്ങൾ എന്നിവ മറ്റ് വിജയികൾ ഏറ്റുവാങ്ങി.
സിനിമാനടിയും ഡബിൾ ഹോഴ്‌സ് ബ്രാൻഡ് അംബാസഡറുമായ മംമ്ത മോഹൻദാസ്, അസോസിയേറ്റ് ഡയറക്ടർമാരായ എലിസ വിനോദ് മഞ്ഞില, ആനി വിനോദ് മഞ്ഞില, ആനിയ സന്തോഷ് മഞ്ഞില എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വർഷങ്ങളായി ഉപഭോക്താക്കൾ നൽകുന്ന വിശ്വാസത്തിന്റെയും പിന്തുണയുടെയും ആഘോഷമാണ് ഗോൾഡൻ ഗെറ്റ്‌എവേ സീസണെന്ന് ഡബിൾ ഹോഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |