
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ രേഖപ്പെടുത്തിയ ഉയർന്ന വോട്ടെടുപ്പ് ശതമാനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ആശയക്കുഴപ്പത്തിനും പുതിയ വിലയിരുത്തലുകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. മുൻകാലങ്ങളിൽ നിലനിന്നിരുന്ന ഒരു പൊതുവായ രാഷ്ട്രീയ വിലയിരുത്തൽ ഉണ്ടായിരുന്നു , വോട്ടെടുപ്പ് ശതമാനം ഉയർന്നാൽ അത് യു.ഡി.എഫിന് അനുകൂലമാകുമെന്നും, കുറയുമ്പോൾ എൽ.ഡി.എഫിന് അനുകൂലമാകെന്നും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആ വിലയിരുത്തലിന് മുൻപത്തെ പോലെ പ്രാധാന്യമില്ല. കാരണം, മൂന്നാം ശക്തിയായി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി ശക്തമായി രംഗത്ത് എത്തിയതോടെ പരമ്പരാഗത ഇരട്ട മുന്നണി രാഷ്ട്രീയ സമവാക്യം മാറ്റം നേരിടുകയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |