
തിരുവനന്തപുരം: നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ഒരു ദളിത് വിദ്യാർത്ഥിക്കെതിരെ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ തന്നെ ജാതി അധിക്ഷേപവും മാനസിക പീഡനവും നടന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ കേരള സമൂഹത്തിന് വലിയ നാണക്കേടാണ്. 'വേർമി ഡോഗ്' പോലുള്ള അപമാനകരമായ വാക്കുകൾ ഉപയോഗിച്ച് വിദ്യാർത്ഥിയെ അധിക്ഷേപിച്ചെന്ന വിവരം അതീവ ഗുരുതരവും മനുഷ്യാവകാശങ്ങളുടെ തുറന്ന ലംഘനവുമാണ്.ജാതി വിവേചനത്തിനും അധിക്ഷേപത്തിനും എതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |