
നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകണം. നിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ നിയമ പോരാട്ടത്തിന് എല്ലാ സഹായവും നൽകും.
-കെ.സി.വേണുഗോപാൽ,
എ.ഐ.സി.സി ജനറൽ സെക്രട്ടറി
നിതിൻ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രിൻസിപ്പലിനെതിരെയും കർശനനടപടി സ്വീകരിക്കണം.രണ്ട് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്ത് അവസാനിപ്പിക്കേണ്ട വിഷയമല്ലിത്.നല്ല മാർക്കോടെ പാസായ, സമൂഹത്തിന് മുതൽക്കൂട്ടാകേണ്ട ഒരു വിദ്യാർത്ഥിയെയാണ് ഇല്ലാതാക്കിയത്.
-ജസ്റ്റിസ് ബി. കെമാൽപാഷ,
കേരള ഹൈക്കോടതി മുൻ ജഡ്ജി
കുട്ടികളെ ജാതീയമായി അധിക്ഷേപിക്കുന്നത് തടയാൻ കേരളത്തിൽ നിയമം അനിവാര്യമാണ്.കേരളം അപമാനഭാരത്താൽ തലകുനിച്ച് നിൽക്കേണ്ടിവരികയാണ്.ഒരു കുടുംബത്തിന്റെ സ്വപ്നവും പ്രതീക്ഷയുമാണ് ഇല്ലാതായത്.
-വി.ഡി.സതീശൻ,
പ്രതിപക്ഷനേതാവ്
കോളേജ് അദ്ധ്യാപകരിൽ നിന്ന് ജാതീയ അധിക്ഷേപത്തിനും കടുത്ത മാനസിക സമ്മർദ്ദത്തിനും നിതിൻ വിധേയനായെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണം. നിതിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ കോൺഗ്രസ് ഒപ്പമുണ്ടാകും.
-സണ്ണി ജോസഫ്,
കെ.പി.സി.സി പ്രസിഡന്റ്
കോളേജിൽ നിതിൻരാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത ഞെട്ടിക്കുന്നതാണ്.നിതിന്റെ കുടുംബത്തിന് സർക്കാരിന്റെ എല്ലാവിധ പിന്തുണയും നൽകും.കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി ശക്തമായ നിയമ നടപടികൾ സ്വീകരിക്കും.
-വി.ശിവൻകുട്ടി,
മന്ത്രി
നിതിൻരാജിന്റെ ദുരൂഹമരണത്തിൽ ഉന്നതല അന്വേഷണം വേണം.വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ജാതി വർണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സർക്കാർ ഗൗരവമായി കണക്കിലെടുക്കണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം
-രമേശ് ചെന്നിത്തല,
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം
ജാതി അധിക്ഷേപത്തെ തുടർന്ന് വിദ്യാർത്ഥിക്ക് ജീവൻ വെടിയേണ്ടി വരുന്നത് കേരളത്തിന് അപമാനമാണ്.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇത്തരം കാര്യങ്ങൾ തുടരെ തുടരെ ഉണ്ടാകുന്നത് ഗൗരവമായി എടുക്കേണ്ടതാണ്
-വി.മുരളീധരൻ,
മുൻ കേന്ദ്രമന്ത്രി
നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ ഗൗരവത്തോടെ പരിശോധിക്കണം.ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് കുടുംബം ഉയർത്തുന്നത്.ഇതു പരിശോധിച്ച് കർശനമായ നടപടി സ്വീകരിക്കണം
-എം.വി.ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |