SignIn
Kerala Kaumudi Online
Wednesday, 22 April 2026 6.00 PM IST

വിഷുദിനത്തിൽ ഏറ്റവും ഭാഗ്യം കടാക്ഷിക്കാൻ പോകുന്നത് ഇക്കൂട്ടരെയാണ്, പണം വേണ്ടുവോളം കൈവരുന്ന ദിവസം

Increase Font Size Decrease Font Size Print Page
vishu

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 ഏപ്രിൽ 15 1201 മേടം 2 ബുധനാഴ്ച . (വിഷു പുലരി) (22 നാഴിക 42 വിനാഴിക വരെ പൂരുരുട്ടാതി നക്ഷത്രം ശേഷം ഉത്തൃട്ടാതി നക്ഷത്രം)

(ത്രയോദശി തിഥി 40 നാഴിക 34 വിനാഴിക വരെ) (രാഹുകാലം 12 മണി മുതൽ 1.30 മണി വരെ)


അശ്വതി: ആരോഗ്യപരമായി നല്ല സമയം, സഹോദരഗുണം, ഐക്യത, മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, പ്രതികൂല സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോട് കൂടി പ്രവർത്തിക്കുവാൻ സാധിക്കും, സ്വന്തം പ്രയത്നത്തിലൂടെ ഉയർച്ചയും പരോഗതിയും നേടിയെടുക്കും.

ഭരണി: അകന്നു നിന്ന ഭാര്യാ ഭർത്താക്കന്മാർ ഒന്നിച്ചു താമസിക്കാൻ സാദ്ധ്യത, ഇഷ്ടജനം വഴി നേട്ടമുണ്ടാകും, ഭാഗ്യപരീക്ഷണത്തിൽ വിജയം, പഠനത്തിൽ വിജയം, കർമ്മ മേഖലയിൽ പുതുമയാർന്ന ആശയങ്ങൾ അവതരിപ്പിക്കുന്നത്‌വഴി അംഗീകാരം ലഭിക്കും.

കാർത്തിക: കലാപരമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും, കുടുംബസ്വത്ത് ലഭിക്കും, ഗൃഹ നിർമ്മാണത്തിന് തുടക്കം കുറിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം, മുൻകോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാതെ സൂക്ഷിക്കണം.

രോഹിണി: രോഗശാന്തിയും, സാമ്പത്തികമായി മേന്മയുമുള്ള സമയം, ഹോട്ടൽ രംഗത്ത് നിന്നും കൂടുതൽ വരുമാനം, പങ്കാളിക്ക് ജോലിയിൽ പ്രമോഷൻ ലഭിക്കുന്നതുവഴി മനഃസന്തോഷം വർദ്ധിക്കും, മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

മകയിരം: വിവാഹത്തിന് ഉണ്ടായിരുന്ന തടസ്സങ്ങൾ അകലും, സ്ത്രീകൾക്ക് തൊഴിൽ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങൾ കിട്ടും, അപ്രതീക്ഷിത ധനനേട്ടം, അസ്ഥി സംബന്ധമായ അസുഖങ്ങൾക്ക് നേരിയതോതിൽ ശമനം ലഭിക്കും.

തിരുവാതിര: ദുഷ്‌കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികൾ സ്വന്തം കൗശലം കൊണ്ട് വരുതിയിലാക്കും, സമ്മാനാദികൾ ലഭിക്കും, ആഡംബര വസ്തുക്കളുടെ ശേഖരം വർദ്ധിപ്പിക്കും, ബുദ്ധി സാമർത്ഥ്യം കൊണ്ട് പല ആപത്തുകളിൽ നിന്നും രക്ഷപ്പെടും, ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറികിട്ടും.

പുണർതം: പങ്കാളിയെ തൊഴിൽ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, പണയത്തിലിരിക്കുന്ന ഉരുപ്പടികൾ നഷ്ടപ്പെടാതെ നോക്കണം, അന്യരുടെ ഇടപെടൽ മൂലം കുടുംബത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും, മറ്റുളളവരിൽ വിശ്വാസം അർപ്പിച്ച് ചെയ്യുന്ന കാര്യങ്ങളിൽ നഷ്ടം ഉണ്ടാകും.

പൂയം: അനാവശ്യമായ കലഹങ്ങൾ, തീരുമാനങ്ങളിൽ കർക്കശ നിലപാടെടുക്കും, വർദ്ധിച്ച ധനചിലവ്, ധനം സമ്പാദിക്കാൻ നന്നേ ബുദ്ധിമുട്ടും, കർമ്മരംഗത്ത് പ്രയാസങ്ങൾ നേരിടേണ്ടി വരും, യാത്രകൾ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.

ആയില്യം: സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, സ്ത്രീകളെ വിശ്വസിക്കരുത്, പ്രതീക്ഷിച്ചിരുന്ന അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ആരോഗ്യപരമായും തൊഴിൽപരമായും ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.

മകം: പൊതുവേദികളിൽ അപമാനിതനാവാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം, അഗ്നി, വാതകം, വൈദ്യുതി, വാഹനം, ആയുധം, മുതലായവ കൈകാര്യം ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കണം, അന്യദേശത്ത് തൊഴിലിൽ കുഴപ്പങ്ങൾ, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും.

പൂരം: പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥരുടെ നീരസം സമ്പാദിക്കും, ഗൃഹനിർമാണത്തിൽ പാകപ്പിഴവുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം, ഗവേഷണ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ പലവിധ വിഷമതകൾ അനുഭവപ്പെടും.

ഉത്രം: ശാരീരികമായി ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, രഹസ്യ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണം, ഇഷ്ട ജനങ്ങൾ ശത്രുക്കളെപ്പോലെ പെരുമാറും, കുടുംബാംഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ മുഖേന സാമ്പത്തിക ക്ലേശം ഉണ്ടാകാൻ സാദ്ധ്യത.

അത്തം: ശത്രുതാ മനോഭാവത്തിലായിരുന്ന വ്യക്തികൾ സ്വാർത്ഥ താൽപര്യങ്ങൾ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും, ഉത്തമ വിവാഹം നടക്കാം, വ്യവഹാര വിജയം,വിശിഷ്ട ഭോജന സൗഖ്യം,കർമ്മ രംഗത്ത് സൽപേര് നിലനിർത്താൻ കഴിയും.

ചിത്തിര: മാതൃഗുണം ലഭിക്കും, പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകൾ മാറിക്കിട്ടും.
ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ ആവശ്യമാണ്, ശത്രുവിന്മേൽ വിജയം വരിക്കും, ആഡംബര ഭ്രമം കാരണം ധനം സമ്പാദിക്കാൻ സാധിക്കില്ല.

ചോതി: പ്രണയത്തിന് കുടുംബത്തിൽ നിന്നും അനുകൂലമായ നിലപാട്, ജോലി സ്ഥിരമാകും, പ്രശസ്‌തിയും വിജയവും, ശത്രു ഭയം മാറിക്കിട്ടും, കർമ്മ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം കൂടും, രോഗാവസ്ഥ കുറയ്ക്കാൻ സാധിക്കും.

വിശാഖം: സ്ത്രീകൾക്ക് അംഗീകാരം, ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടും, അനുകൂലമായ സാഹചര്യങ്ങൾ, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ, സ്ത്രീകൾ മൂലം സുഖവും സമാധാനവും വ്യക്തി ജീവിതത്തിൽ ഉണ്ടാകും.

അനിഴം: ഏറ്റെടുത്ത സംഗതികൾ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കും, കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും, ഈശ്വരാധീനം, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും, കലാനൈപുണ്യം, പ്രശസ്‌തി, ദാമ്പത്യ വിജയം.

കേട്ട: സ്വജീവിതത്തിൽ മംഗള കർമ്മങ്ങൾ നടക്കും, മനഃസന്തോഷം, എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും, രോഗശാന്തിയുണ്ടാകും, ധനനേട്ടം, സമ്മാനാദിലാഭം, തൊഴിൽമേഖലയിൽ മേന്മ, എതിർക്കുന്നവരെ കീഴ്‌പെടുത്തും.

മൂലം: അന്യദേശ വാസം ഗുണം ചെയ്യും, എല്ലാ രംഗങ്ങളിൽ നിന്നും സാമ്പത്തിക നേട്ടം, സ്ത്രീകൾ മുഖേനെ സന്തോഷം, കുടുംബത്തിൽ സ്വസ്ഥത, ശാരീരികവും മാനസികവുമായി ഉന്മേഷക്കൂടുതൽ, പല അപ്രതീക്ഷിത സംഭവങ്ങളും ജീവിതത്തിൽ വന്നുചേരും.

പൂരാടം: കുടുംബ ഭദ്രത കൈവരിക്കും, ജോലിയിൽ നിന്നും കൂടുതൽ വരുമാനം, കുടുംബത്തിൽ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവൃത്തികൾ കാഴ്ചവയ്ക്കും, ധനനേട്ടമുണ്ടാകും, ആത്മധൈര്യം കൈവിടാതെ പ്രവർത്തിക്കുന്നതിനാൽ ആപത്ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയും.

ഉത്രാടം: പൂർവ്വീക സ്വത്ത് ലഭിക്കാൻ സാദ്ധ്യതയുണ്ട്, വാഹന ക്രയവിക്രയങ്ങളിൽ ലാഭവും നേട്ടവും, ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താൽ കാര്യങ്ങൾ അനുകൂലമാക്കും, പിതാവിൽനിന്നും അനുകൂല നിലപാട്, മനഃസ്സുഖം അനുഭവത്തിൽ വരും, ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

തിരുവോണം: തൊഴിൽപരമായും ധനപരമായും ഉണ്ടായിരുന്ന ദോഷം മാറും, ആരാധനാലയങ്ങളിൽ ധാരാളം സമയം ചിലവഴിക്കും, മാദ്ധ്യമങ്ങളിൽ തിളങ്ങും, കേസ് രമ്യതയിലാകും, ജോലിക്കുള്ള അറിയിപ്പുകൾ കിട്ടും, മനസ്സമാധാനം ലഭിക്കും, ഉന്നത വ്യക്തികളുടെ സഹായത്താൽ വിജയം നേടും.

അവിട്ടം: മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കും, പുണ്യദേവാലയങ്ങൾ സന്ദർശിക്കും, നിദ്രാ ഭംഗം, യശസ്സ്, കർമ്മ പുഷ്‌ടി എന്നിവ ഉണ്ടാകും, കുടുംബത്തിൽ മംഗള കർമ്മം നടക്കും, തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ നേരിട്ടിരുന്ന തടസങ്ങൾ മാറികിട്ടും.

ചതയം: മാദ്ധ്യമ പ്രവർത്തകർക്ക് ശോഭിക്കാൻ സാധിക്കും, മതപരമായ കാര്യത്തിൽ താത്പര്യം വർദ്ധിക്കും, പുതിയ കർമ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും, ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വർദ്ധിക്കും.

പൂരുരുട്ടാതി: ചതിയിൽ അകപ്പെടും, വൈദുതി, വാഹനം, വാതകം, ആയുധം, രാസപദാർത്ഥങ്ങൾ എന്നിവയിലൂടെ അപകടം വരാൻ സാദ്ധ്യത ഉള്ളതിനാൽ സൂക്ഷ്മതയോടെ പെരുമാറണം, ചെയ്തുപോയ കുറ്റങ്ങൾ ക്ഷമിക്കപ്പെടും.

ഉത്തൃട്ടാതി: പരുഷമായ വാക്കുകൾ ഉപയോഗിക്കുവാനുള്ള പ്രവണതയുണ്ടാകും, ആഗ്രഹിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകില്ല, അകാരണമായ കലഹങ്ങൾ പല പ്രശ്നങ്ങൾക്കും ഇടയാക്കും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.

രേവതി: ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം വർദ്ധിക്കും, അപ്രതീക്ഷിതമായി അധികൃതരുടെ അപ്രീതിക്കു സാദ്ധ്യത, രോഗാദിക്ലേശങ്ങളും അനാവശ്യച്ചെലവുകളും ഉണ്ടാകും, ധനകാര്യസ്ഥാപനങ്ങളെ ആശ്രയിച്ച് നിൽക്കുന്നവർക്ക് കാര്യസാദ്ധ്യതകൾ മന്ദഗതിയിലാകും.

TAGS: VISHU, MONEY, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.