
വെല്ലൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെല്ലൂരിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഊഷ്മള വലവേല്പ് നൽകി ജനം. മണ്ഡലത്തിലെ കെ.വി.കുപ്പത്തിൽ തെരുവിൽ കാൽനടയായെത്തിയായിരുന്നു പ്രചാരണം. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. ഷേക്ക് ഹാൻഡ് നൽകിയും സെൽഫി എടുത്തും ജനം വരവേറ്റു. സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
വെല്ലൂർ നിയോജകമണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ പി.കാർത്തികേയനാണ് ഡി.എം.കെ സ്ഥാനാർത്ഥി. അണ്ണാ ഡി.എം.കെയിൽ നിന്ന് എസ്.ആർ.കെ അപ്പുവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാർത്തികേയൻ 9,181 വോട്ടുകൾക്കാണ് അപ്പുവിനെ പരാജയപ്പെടുത്തിയത്. വെല്ലൂർ നഗരത്തിലെ ജനസംഖ്യയിൽ 24.28 ശതമാനമുള്ള മുസ്ലിം വോട്ട് നിർണായകമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |