
ശിവഗിരി: ജാതി പറഞ്ഞ് അപമാനിക്കപ്പെട്ട ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ സാക്ഷര കേരളത്തെ വീണ്ടും ഭ്രാന്താലയത്തിലേക്ക് തള്ളിയതിന് തുല്യമാണെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിന്റെ ശാഖയായ പേരാമ്പ്ര ഗുരുചൈതന്യ മഠത്തിൽ നടന്നുവരുന്ന ശ്രീനാരായണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു സ്വാമി. ഗുരുചൈതന്യമഠം കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് വി.ഡി.ജയപാൽ പ്രമേയം അവതരിപ്പിച്ചു. ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് സദാനന്ദൻ, എ.കെ.ബാബു, സദാശിവൻ മററൂർ, മോഹനൻ മാന്നാനം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |