SignIn
Kerala Kaumudi Online
Thursday, 21 May 2026 2.22 PM IST

അംബേദ്കർ  ജയന്തി  ഘോഷയാത്രയിലേക്ക് കാർ പാഞ്ഞുകയറി; ഏഴുവയസുകാരിക്ക്  ദാരുണാന്ത്യം

car

ബംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ ഘോഷയാത്രയിലേക്ക് കാർ പാഞ്ഞുകയറി ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. സാൻവി എന്ന കുട്ടിയാണ് മരിച്ചത്. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്കാണ് കാർ പാഞ്ഞു കയറിയത്. കാർ ഡ്രെെവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു. ഏഴുവയസുകാരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറോടിച്ചയാളെ അപകടസ്ഥലത്ത് വച്ചുതന്നെ നാട്ടുകാർ കയ്യേറ്റം ചെയ്തു. സുധാകരൻ എന്നയാളാണ് കാർ ഓടിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ACCIDENT, CAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360