SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.10 PM IST

ചുട്ടുപൊള്ളി കേരളം;  സംസ്ഥാനത്ത് വെെദ്യുതി  ഉപഭോഗം റെക്കോഡിലേക്ക്,​ 6012 മെഗാവാട്ട്

Increase Font Size Decrease Font Size Print Page
electricity

തിരുവനന്തപുരം: സംസ്ഥാനത്ത് വെെദ്യുതി ഉപഭോഗം റെക്കോഡ് ഉയരങ്ങളിലേക്ക്. ഇന്നലെ വെെകുന്നേരത്തെ വെെദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേക്ക് ഉയർന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു. ചൂട് കടുത്തതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലാണെന്നും പീക് മണിക്കൂറുകളിലെ ഉപയോഗം പരമാവധി കുറച്ച് സഹകരിക്കുകമെന്നുമാണ് കെഎസ്ഇബി ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. 11.5187 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വെെദ്യുതി ഉപഭോഗം. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്നതാണ്. 87.4238 ദശലക്ഷം യൂണിറ്റാണ് ഇന്നലെ പുറത്തുനിന്ന് വാങ്ങിയത്. ജല വെെദ്യുത നിലയങ്ങളിലെ ഉൾപ്പടെ ഇന്നലത്തെ ഉത്പാദനം 25.09 ദശലക്ഷം യൂണിറ്റാണ്.

അതേസമയം, വിഷുദിനത്തിലും ചുട്ടുപൊള്ളുകയാണ് കേരളം. കേരളത്തിൽ ഇന്ന് മുതൽ 19-ാം തീയതി വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയുണ്ട്.

TAGS: RECORD, ELECTRCITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.