
കണ്ണൂർ: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വാഴ്ത്തി കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിൽ മുഖ്യമന്ത്രി കസേര തർക്കത്തിന് തിരി കൊളുത്തി. കമന്റ് ബോക്സിൽ വിമർശനം നിയന്ത്രണാതീതമായതോടെ സുധാകരൻ കമന്റ് ബോക്സ് ഓഫ് ചെയ്തു. ലീഡർ കെ. കരുണാകരൻ,എ.കെ. ആന്റണി,ഉമ്മൻചാണ്ടി തുടങ്ങിയ നേതാക്കളുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സിക്ക് കഴിയുമെന്നും ഇന്ന് കേരളത്തിന് ആവശ്യം അദ്ദേഹത്തിന്റെ നേതൃത്വമാണെന്നും സുധാകരൻ എഴുതി. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിക്ക് കരുത്ത് പകരുന്നതോടൊപ്പം കേരളത്തിലെ ഭരണത്തിനും ദിശാബോധം നൽകാൻ വേണുഗോപാൽ ഉയരണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരോക്ഷമായി മാറ്റിനിറുത്തുന്ന സൂചനയാണ് ഈ പോസ്റ്റിലുള്ളതെന്ന് ആരോപിച്ചുകൊണ്ട് സതീശൻ അനുകൂലികൾ കമന്റ് ബോക്സിൽ പ്രതിഷേധവുമായി എത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |