
കൊച്ചി: ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം വർദ്ധിപ്പിച്ച സർക്കാർ വിജ്ഞാപനത്തിനെതിരെ ഓൾ കേരള ബാർ ഹോട്ടൽസ് ആൻഡ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഷിഫ്റ്റ് ഏർപ്പെടുത്താനും ഓവർടൈം(ഒ.ടി) അലവൻസ് നൽകാനും തീരുമാനമാക്കിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ,ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. കോടതി നിർദ്ദേശപ്രകാരം തൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറി വിളിച്ച യോഗത്തിൽ രാവിലെ 8 മുതൽ രാത്രി 12 വരെയുള്ള 14 മണിക്കൂർ ഷിഫ്റ്റുകൾ ക്രമീകരിക്കാമെന്നും ജീവനക്കാർക്ക് ലേബർ ആക്ട്,മിനിമം വേജസ് ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങളും ഉറപ്പാക്കാമെന്നും ധാരണയായി. എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി വേതനത്തോടെ ഓവർ ടൈം അലവൻസ് നൽകണം. ഇത് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് പരിശോധന നടത്തും. ഇക്കാര്യം തൊഴിൽ വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |