SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.34 PM IST

വനിത സംവരണ ബിൽ പരാജയപ്പെട്ടാലും പിൻവലിക്കില്ല, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വൻപ്രചാരണം നടത്താൻ നീക്കം

Increase Font Size Decrease Font Size Print Page
parliament-

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടാലും പിൻവലിക്കില്ലെന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. പരാജയം നേരിടുമെന്നാണ് എൻ.ഡി.എ വൃത്തങ്ങൾ അറിയിക്കുന്നത്. ബിൽ വോട്ടിനിട്ട് തള്ളിയാൽ പ്രതിപക്ഷത്തിനെതിരെ വൻ പ്രചാരണവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും പ്രതിപക്ഷത്തിനെതിരെയുള്ള പ്രചാരണം.

ബില്ലുകൾ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും ഇല്ലാത്ത പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽ പരാജയപ്പെടാനാണ് സാദ്ധ്യത. ലോക്സഭയിൽ ബിൽ പാസാക്കാൻ 70 വോട്ടുകളുടെ കുറവാണ് സർക്കാരിനുള്ളത്.

വനിതാ സംവരണ ഭേദഗതി ബില്ലിന് വനിതാ സംവരണവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുക്കവെ ആരോപിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ചെറു സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം തട്ടിയെടുത്ത് രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റിവരയ്ക്കാനുള്ള സർക്കാരിന്റെ ശ്രമമാണിതെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, WOMEN RESRVATION BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.