
വനിതാ സംവരണ ബില്ലിനോട് അനുകൂലം. മണ്ഡല പുനർനിർണയ ബിൽ ജെ.പി.സിക്ക് (ജോയിന്റ് പാർലമെന്ററി കമ്മിറ്റി) വിടണം. നോട്ടു നിരോധനത്തിന് കാണിച്ച അതേ തിടുക്കം മോദി സർക്കാർ മണ്ഡല പുനർനിർണയത്തിൽ കാണിക്കുന്നു. നോട്ടുനിരോധനം രാജ്യത്തിന് എന്ത് കേടുപാടുണ്ടാക്കിയെന്ന് എല്ലാവർക്കും അറിയാം. മുള്ളുകമ്പിയിൽ പൊതിഞ്ഞാണ് നാരീശക്തിയെ പ്രധാനമന്ത്രി അവതരിപ്പിക്കുന്നത്. വനിതാ സംവരണത്തെ പാർലമെന്റിലെ സീറ്റ് വർദ്ധിപ്പിക്കലും 2011 സെൻസസ് കണക്കുകളുമായും മണ്ഡല പുനർനിർണയവുമായും കൂട്ടിക്കെട്ടുന്നു. നിലവിലെ ലോക്‌സഭാ സീറ്റുകളിൽ വനിതാ സംവരണം അടിയന്തരമായി നടപ്പാക്കണം.
-ശശി തരൂർ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |