കോട്ടയം: എൻ.എസ്.എസ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയോ ആൾക്ക് വേണ്ടിയോ എൻ.എസ്.എസ് വോട്ട് ചോദിച്ചിട്ടില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് തോന്നുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ എൻ.എസ്.എസ് യു.ഡി.എഫ് അനുകൂല നിലപാട് എടുത്തെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുൻപ് സ്വീകരിച്ച സമദൂരം എന്ന നയത്തിന് പകരം ശരിദൂരം എടുക്കണമെന്നാണ് എൻ,എസ്,എസ് പരസ്യമായി ആവശ്യപ്പെട്ടത്.
ശരിദൂരം പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള ചില എൻ.എസ്.എസ് അംഗങ്ങൾ അവർക്ക് വിശ്വാസമുള്ള രാഷ്ട്രീയ പാർട്ടിക്കായി പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.
എന്നാൽ വട്ടിയൂർക്കാവിൽ ഇത്തരത്തിൽ കോൺഗ്രസ് അനുഭാവമുള്ള കരയോഗം അംഗങ്ങൾ നടത്തിയ വീട് സന്ദർശനവും പ്രചാരണവുമാണ് വാർത്തകളിൽ വന്നത്. ബാക്കി രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചവരുടെ വിവരങ്ങൾ പുറത്ത് വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |