SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.59 AM IST

കേരളതീരത്തിന് ഭീഷണിയായി ഉഷ്ണതരംഗം

Increase Font Size Decrease Font Size Print Page

heatwave

കൊച്ചി: വേനൽമഴയുടെ ഇടവേളകളിൽ സംസ്ഥാനത്തെ തീരദേശത്ത് ഈർപ്പമുള്ള ഉഷ്ണതരംഗങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇത് അപകടസാദ്ധ്യത ഉയർത്തുന്നതായി പഠനം മുന്നറിയിപ്പ് നൽകി. യു.കെയിലെ റീഡിംഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനവിവരങ്ങൾ 'ക്ലൈമറ്റ് ഡയനാമിക്സ്‌ ജേർണൽ" പ്രസിദ്ധീകരിച്ചു.

ഉഷ്ണതരംഗം വർദ്ധിക്കുമ്പോൾ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. അപകടകരമായ കാലാവസ്ഥാ സാഹചര്യം നാലാഴ്ച മുമ്പേ പ്രവചിക്കാനാകുമെന്നും അതിലൂടെ മുന്നൊരുക്കങ്ങൾ നടത്താനുമാകുമെന്നും ഗവേഷകർ പറയുന്നു.

റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ നാഷണൽ സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് സയൻസ് ആൻഡ് ഡിപ്പാർട്ട്‌മെന്റ് ഒഫ് മീറ്റീരിയോളജിയിലെ ഡോ. അക്ഷയ് ദേവറസ് പഠനത്തിനു നേതൃത്വംനൽകി. ലീഡ്‌സ് യൂണിവേഴ്‌സിറ്റി, യു.കെ മെറ്റ് ഓഫീസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മീറ്റീരിയോളജി എന്നിവ പങ്കാളികളായി. ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ 1940 മുതൽ 2023 വരെയുള്ള അന്തരീക്ഷ ഡേറ്റകൾ പരിശോധിച്ചായി​രുന്നു പഠനം.

ഇന്ത്യയിലെ വരണ്ട ഉഷ്ണതരംഗങ്ങളെക്കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരാണ്. പരിചിതമല്ലാത്ത ഈർപ്പമുള്ള ചൂട് കൂടുതൽ അപകടകരമാണ്.

- ഡോ. അക്ഷയ് ദേവറസ്

TAGS: STUDY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.