SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.24 PM IST

കൊടും ചൂടിൽ വലഞ്ഞ് മലയാളികൾ; പുനലൂരിൽ കെഎസ്‌ഇബി ലൈൻമാന് സൂര്യാതപമേറ്റു

Increase Font Size Decrease Font Size Print Page
padmakumar

കൊല്ലം: പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതപമേറ്റു. കുണ്ടറ സ്വദേശി പത്മകുമാറിനാണ് സൂര്യാതപമേറ്റത്. കച്ചേരി റോഡിൽ ആശുപത്രി ജം​ഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയാണ് ശരീരത്തിലും കൈയിലും സൂര്യാതപമേറ്റത്. ഉടൻതന്നെ സഹപ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നാണ് പുനലൂർ. കെഎസ്‌ഇബി പുനലൂർ സബ് ഡിവിഷന്റെ പരിധിയിൽ മാത്രം 20ലധികം ലൈൻമാൻമാരാണ് ജോലി നോക്കുന്നത്. ഇവരുടെ സുരക്ഷയുടെ ഭാഗമായി ഉച്ചയ്ക്ക് 12നും മൂന്നിനും മദ്ധ്യേ ഫീൽഡിൽ ജോലിക്കുപോകേണ്ട എന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

TAGS: PADMAKUMAR, KSEB LINEMAN, SUNSTROKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.