
മലപ്പുറം: ചുറ്റുമുള്ള കരഞ്ഞ് കലങ്ങിയ കണ്ണുകളിലേക്ക് ഉറ്റുനോക്കി എന്താണ് കാര്യമെന്ന് അറിയാതെ അമ്പരന്നുനിന്ന അഞ്ചു വയസുകാരൻ അശ്വതിനെ ബന്ധു എടുത്തുയർത്തി. അമ്മേ... അശ്വതിന്റെ നിലവിളി കൊളത്തൂരിലെ കൂമുള്ളിക്കളം വീട്ടിൽ കണ്ടുനിന്നവർക്കും താങ്ങാനായില്ല. അദ്ധ്യാപിക ആശയുടെ മകനാണ് അശ്വത്. ചേതനയറ്റ അമ്മയെ കാണേണ്ടെന്ന് പറഞ്ഞ് ഡിഗ്രി വിദ്യാർത്ഥിനിയായ മൂത്തമകൾ ഐശ്വര്യ മുഖംപൊത്തി പിന്തിരിഞ്ഞു. ബന്ധുക്കൾ അവസാനമായി കാണാൻ നിർബന്ധിച്ചതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്ക്. പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന ഇളയ മകൾ അക്ഷരയും അരികെ എത്തിയതോടെ തളർന്നുപോയി. മുറിയിൽ വിതുമ്പലോടെ തളർന്നിരുന്ന ഭർത്താവ് ജിതേഷ് ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞു.
അന്ത്യാഞ്ജലിയർപ്പിച്ച് പ്രമുഖർ
മന്ത്രി വി.ശിവൻകുട്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെ അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |