SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.09 PM IST

നിതിന്റെ ലോൺ ആപ്പ് നോമിനി മാതാപിതാക്കൾ, പൊലീസ് നിലപാടിൽ ദുരൂഹത, ആ ലത ടീച്ചറല്ല, സ്വന്തം അമ്മ

Increase Font Size Decrease Font Size Print Page
f

നെടുമങ്ങാട് : നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി അച്ഛൻ രാജൻ.നിതിൻ ഉപയോഗിച്ച ലോൺ ആപ്പിൽ നോമിനികളായി നൽകിയിരിക്കുന്നത് മാതാവ് ലതയുടെയും തന്റെയും പേരുകളാണെന്ന് ചക്കരക്കൽ സി.ഐ വിളിച്ച് അറിയിച്ചിരുന്നുവെന്നാണ് രാജൻ പറയുന്നത്. കേസിൽ പുതിയ സംശയങ്ങളും വൈരുദ്ധ്യങ്ങളും ഉയരുകയാണെന്നും രാജൻ ആരോപിച്ചു. ലതയ്ക്ക് ലോൺ ആപ്പിൽ നിന്നു ഭീഷണി സന്ദേശങ്ങൾ എത്തിയതായി നേരത്തെ പരാതിയുണ്ടായിരുന്നു.അദ്ധ്യാപകർ പറയുന്ന ലോൺ ആപ്പിലെ നോമിനി ടീച്ചർ ലതയല്ല, അമ്മ ലത ആണെന്നാണ് പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.നോമിനി മാതാപിതാക്കളാണെങ്കിൽ പിന്നെ എങ്ങനെയാണ് അദ്ധ്യാപകർക്ക് ലോൺ ആപ്പിൽ നിന്നു സന്ദേശങ്ങൾ ലഭിച്ചതെന്ന ചോദ്യമാണ് കുടുംബം ഉയർത്തുന്നത്.മാതാപിതാക്കൾ നോമിനികളായ ആപ്പിൽ നിന്നും അദ്ധ്യാപകർക്ക് ഭീഷണി പോയിട്ടുണ്ടെങ്കിൽ അത് എങ്ങനെ സംഭവിച്ചു എന്നതിലാണ് ദുരൂഹത.കേസ് ലോൺ ആപ്പിന്റെ തലയിൽ കെട്ടിവെച്ച് അദ്ധ്യാപകരെ സംരക്ഷിക്കാൻ പൊലീസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണോ ഇതെന്നാണു കുടുംബം സംശയിക്കുന്നത്. ലോൺ ആപ്പ് വിഷയത്തിൽ അദ്ധ്യാപകർക്ക് ലഭിച്ച സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.