കൊച്ചി: കള്ളപ്പണക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ സഹായിച്ച ആലപ്പുഴ പൊലീസിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അഭിനന്ദനം. കേരള പൊലീസിന് ആദ്യമായാണ് ഇ.ഡിയുടെ അഭിനന്ദനം ലഭിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ കുടുക്കിയ കൊല്ലത്തെ കശുഅണ്ടി വ്യവസായി അനീഷ് ബാബുവിനെ ജനുവരി 14ന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ എസ്.സി.പി.ഒമാരായ എം. മനു മോഹൻ,വി.എച്ച്. നിസാർ,പൂച്ചാക്കൽ സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ ടി.എസ്. ബിജോയ്,പി.വി. അഭിലാഷ് എന്നിവർക്കാണ് അഭിനന്ദനം. ഇ.ഡിയും കേരള പൊലീസും തമ്മിൽ ഭാവിയിലും സഹകരണം തുടരുമെന്നും ആലപ്പുഴ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും അയച്ച കത്തിൽ ഇ.ഡി അഡിഷണൽ ഡയറക്ടർ ആർ.കെ സുമൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |