കൊച്ചി: കശുഅണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിന് കള്ളപ്പണക്കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കേസന്വേഷണം പൂർത്തിയായതിനാൽ ഇനി കസ്റ്റഡി ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ജാമ്യത്തിനെതിരെ ഇ.ഡി അപ്പീൽ നൽകുമെന്നാണ് സൂചന.
ജനുവരി 14നാണ് അനീഷ് ബാബുവിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് കശുഅണ്ടി ഇറക്കിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്‌ത് രണ്ടു പേരിൽ നിന്നായി 24.73 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നാണ് അനീഷ് ബാബുവിനും കുടുംബാംഗങ്ങൾക്കുമെതിരായ കേസ്. കൊട്ടാരക്കര പൊലീസും ക്രൈംബ്രാഞ്ചും രജിസ്റ്റർ ചെയ്ത കേസുകളെ അടിസ്ഥാനമാക്കി 2021ലാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്.
ഇതിനിടെ, കേസിൽ നിന്ന് ഒഴിവാക്കാൻ ഇ.ഡി ഉദ്യോഗസ്ഥൻ ഇടനിലക്കാർ വഴി 2 കോടി രൂപ കോഴ ചോദിച്ചെന്ന് ആരോപിച്ച് അനീഷ് ബാബു വിജിലൻസിന് പരാതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |