SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.47 AM IST

വർഗീയ രാഷ്ട്രീയത്തിന് തമിഴ്നാട് മറുപടി നൽകും: ചെന്നിത്തല

Increase Font Size Decrease Font Size Print Page
chenni

കന്യാകുമാരി: രാജ്യത്തെ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിനു തമിഴ്നാട്ടിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. വിളവങ്കോട് മണ്ഡലത്തിലെ ഇന്ത്യ മുന്നണി സ്ഥാനാർത്ഥി പ്രവീണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നരേന്ദ്രമോദിയും അമിത്ഷായും ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനെതിരെ ഇന്ത്യ മുന്നണി ശക്തമായി പോരാടും. തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ നടക്കുന്ന മികച്ച ഭരണത്തിനു കരുത്ത് പകരാൻ,​ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ വിജയം നേടും. രണ്ട് സംസ്ഥാനങ്ങളിലെയും ജനാധിപത്യ സർക്കാരുകൾ കൈകോർത്ത് വികസനത്തിനായി പ്രവർത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് വിജയദാസ് സിംഗ്, സ്ഥാനാർത്ഥി പ്രവീൺ, കെ.പി.സി.സി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.