SignIn
Kerala Kaumudi Online
Wednesday, 22 April 2026 2.01 AM IST

സ്കൂളിന്റെ തുട‌ർ പ്രവർത്തനങ്ങൾ ഉറപ്പാക്കും: മന്ത്രി വി.ശിവൻകുട്ടി  കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: വേനലവധിക്കാലമാണെങ്കിലും മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്‌കൂളിന്റെ പ്രവർത്തനം തടസമില്ലാതെ മുന്നോട്ടു കൊണ്ട് പോകാൻ പ്രധാനാദ്ധ്യാപകൻ അഹമ്മദ് കുട്ടിക്ക് സ്തൂളിന്റെ താത്കാലിക ചുമതല കൈമാറുമെന്ന് മന്ത്രി വി.ശിവൻകുട്ടി.


ആവശ്യമായ താത്കാലിക അദ്ധ്യാപകരെ അടിയന്തിരമായി നിയമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും.മലപ്പുറം ഡി.ഡിയുടെ ചുമതല വഹിക്കുന്ന മലപ്പുറം ഡി.ഇ.ഒ. സുനിതയ്ക്കായിരിക്കും ഇതിന്റെ ചുമതല.പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സന്തോഷ് മേൽനോട്ടം വഹിക്കും.

വനിതാ - ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ഗോപകുമാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൈക്കോളജിയ്ക്കൽ കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും.സ്‌കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് കൗൺസിലിംഗ് പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറ‌ഞ്ഞു.

TAGS: SHIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.