SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.47 PM IST

'റിസ്റ്റ്  ബാൻഡ് നിർബന്ധം'; ശസ്ത്രക്രിയയ്ക്ക് മാർഗരേഖ  പുറത്തിറക്കി  ആരോഗ്യവകുപ്പ്

Increase Font Size Decrease Font Size Print Page
operation

തിരുവനന്തപുരം: ആശുപത്രികളിലെ ശസ്ത്രക്രിയയ്ക്ക് മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. 23 പേജുകളുള്ള മാർഗരേഖയാണ് പുറത്തിറക്കിയത്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നുണ്ട്.

ഓപ്പറേഷൻ തിയേറ്ററിൽ മൊബെെൽഫോൺ ഉപയോഗിക്കരുത്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജിൽവരെ ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗനിർദ്ദേശം ബാധകമാണ്. ശസ്ത്രക്രിയ ഉപകരണങ്ങൾ, നശിപ്പിക്കുന്ന വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.

ശസ്ത്രക്രിയയ്ക്ക് മുൻപ് ‌ ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോഡ് എന്നിവ പൂർത്തിയാക്കണം, വാർഡ് ഡോക്ടറും നഴ്സ് ഇൻചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, തീയേറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം, അതിനുശേഷം മാത്രമേ തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാവൂ, ശസ്ത്രക്രിയയ്ക്ക് മുൻപ് ബോർഡിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം, ശസ്ത്രക്രിയ കഴിഞ്ഞ ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച് ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കെെമാറണം എന്നിവയാണ് മറ്റ് മാർഗനിർദേശങ്ങൾ. മാർഗനിർദേശം നടപ്പായാൽ ആർക്കും പരസ്പരം പഴിചാരാൻ കഴിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

മൂന്നുഘട്ട പരിശോധന

1.ഓപ്പറേഷൻ തിയേറ്ററിലെ നടപടികൾ സൈൻഇൻ,ടൈംഔട്ട്, സൈൻഔട്ട് എന്നിങ്ങനെ മൂന്നായി തിരിച്ചു. രോഗിയെ തിയേറ്ററിലേക്ക് കൊണ്ടുവന്നശേഷം അനസ്‌തേഷ്യ നൽകുന്നതിന് മുമ്പുള്ള ഘട്ടമാണ് സൈൻഇൻ. രോഗിയുടെ പേര്, ഐ.പി നമ്പർ,ജനനത്തീയതി, ഓപ്പറേഷൻ ഭാഗം, അണുബാധ നിയന്ത്രണം എന്നിവ പരിശോധിച്ച് ഉറപ്പാക്കണം. മരുന്നുകളുടെ അലർജി വിവരങ്ങൾ കേസ് ലിസ്റ്റ് നോക്കി വ്യക്തതവരുത്തിയ ശേഷം അനസ്‌തേഷ്യ നൽകണം

2.ശസ്ത്രക്രിയയ്ക്ക് മുമ്പ് സർജൻ അതേക്കുറിച്ച് ടെക്നീഷ്യൻ,അനസ്‌തേഷ്യ ടീം,നഴ്സുമാർ എന്നിവരോട് സംസാരിക്കുന്ന ഘട്ടമാണ് ടൈംഔട്ട്. രോഗിയുടെ വിവരങ്ങൾ പരിശോധിക്കണം. അലർജികൾ, നേരത്തെ കഴിച്ച മരുന്നുകൾ എന്നിവയെക്കുറിച്ച് ഒരിക്കൽക്കൂടി വ്യക്തതവരുത്തണം.

3.ശസ്ത്രക്രിയയ്ക്കുശേഷം രോഗിയെ മാറ്റുന്ന ഘട്ടമാണ് സൈൻഔട്ട്. ഓപ്പറേഷൻ തിയേറ്ററിലെ നഴ്സുമാർക്കാണ് ഉത്തരവാദിത്വം. ശസ്ത്രക്രിയ ഉപകരണങ്ങൾ, ഡിസ്‌പോസ് ചെയ്ത വസ്തുക്കളുടെയും രക്തംതുടയ്ക്കുന്ന തുണി എന്നിവയുടെയും കണക്കെടുപ്പ് നടത്തണം. ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ സാമഗ്രികളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയയ്ക്കുശേഷം അതുനോക്കി ഉറപ്പാക്കി ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം.

TAGS: OPERATION, HEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.