
ഇന്ന് നേരിട്ട് സാധനങ്ങൾ വാങ്ങുന്നതിനേക്കാൾ കൂടുതൽപ്പേരും ആശ്രയിക്കുന്നത് ഓൺലൈൻ ഷോപ്പിംഗ് ആണ്. ഒറ്റ ക്ളിക്കിൽ വളരെ വേഗത്തിൽ സാധനം കയ്യിലെത്തുന്നു. എന്നാൽ കൃത്യ സമയത്ത് ഓർഡറുകളെത്തിക്കുന്ന ഡെലിവറി ഏജന്റുമാരെ മിക്കവരും പലപ്പോഴും പരിഗണിക്കാറില്ല. ഡെലിവറി വൈകുമ്പോഴും മറ്റും പരാതിപ്പെടുന്നവർ അവർ നേരിടുന്ന വെല്ലുവിളികൾ ഓർക്കാറില്ല. ഇപ്പോഴിതാ ഡെലിവറി ജോലിയിലെ കഠിനതകൾ വിവരിച്ചുകൊണ്ടുള്ള ഒരു യുവതിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
@abbykaddaby എന്ന ഉപഭോക്താവ് ടിക് ടോക്കിൽ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 400ൽ അധികം ലൊക്കേഷനുകളിലെ 300ലധികം സ്റ്റോപ്പുകളിലായി 500ലധികം സാധനങ്ങൾ ഡെലിവറി ചെയ്യാനുണ്ടെന്നാണ് വീഡിയോയിൽ യുവതി പറയുന്നത്. ഡെലിവറി ചെയ്യാനുള്ള സാധനങ്ങളുടെ പാക്കേജുകളും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒറ്റ ഷിഫ്റ്റിലാണ് ഇത്രയധികം സാധനങ്ങൾ ഡെലിവറി ചെയ്യേണ്ടതെന്നതാണ് വെല്ലുവിളി. വീഡിയോയിൽ പലരും ഞെട്ടും വിമർശനവും രേഖപ്പെടുത്തി. ജോലിഭാരം ഡെലിവറി ഏജന്റുമാരുടെ മാനസിക, ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അനേകംപ്പേർ ചൂണ്ടിക്കാട്ടി. ഗിഗ് തൊഴിലാളികൾ ഉപജീവനത്തിനായി നേരിടുന്ന വെല്ലുവിളികളിൽ പലരും വിമർശനം ഉന്നയിക്കുകയും ചെയ്തു.
🚨 AMAZON DRIVER EXPOSES 300 STOPS IN ONE SHIFT — THEN SHOWS HER TRUCK AND PEOPLE CAN’T BELIEVE THIS IS WHAT’S EXPECTED
— HustleBitch (@HustleBitch_) April 16, 2026
An Amazon driver shows her route on her phone… then turns the camera to her truck and it’s overflowing.
• 300 stops
• 524 packages
• 421 locations
•… pic.twitter.com/TVTu8qduhQ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |