SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.02 AM IST

ബയോളജിയോടുള്ള ഇഷ്‌ടക്കുറവിൽ എൻജിനിയറിംഗിന്: നിരഞ്ജൻ ടോപ്പായി

Increase Font Size Decrease Font Size Print Page
s

കോട്ടയം: ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ കേരള ടോപ്പറും അഖിലേന്ത്യാ തലത്തിൽ 110-ാം റാങ്കും നേടിയ നിരഞ്ജൻ എസ്.പിള്ള ബയോളജിയോടുള്ള ഇഷ്ടക്കുറവിലാണ് എൻജിനിയറിംഗിൽ ഒരു കൈനോക്കാൻ ഇറങ്ങിയത്.

പാലാ ബ്രില്യൻസ് അക്കാഡമിയിലായിരുന്നു കോട്ടയം തെള്ളകം സ്വദേശിയായ നിരഞ്ജന്റെ എൻട്രൻസ് പരിശീലനം. മാത്തമാറ്റിക്സിൽ നൂറ് ശതമാനം സ്കോറുമുണ്ട്. മുംബയ് ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസിന് ചേരണമെന്നാണ് ആഗ്രഹം.

ജെ.ഇ.ഇ ആദ്യ സെഷനിൽ കേരളത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന നിരഞ്ജൻ മെയിൻ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ്. എട്ടാം ക്ളാസ് മുതൽ എൻട്രൻസ് ഫൗണ്ടേഷൻ കോഴ്സ് ചെയ്യുന്നുണ്ട്. മാന്നാനം കെ.ഇ സ്കൂൾ വിദ്യാർത്ഥിയാണ്. എട്ടാം ക്ളാസിൽ എൻട്രൻസ് ഫൗണ്ടേഷൻ കോഴ്സ് ചെയ്യുമ്പോൾ എൻജിനിയറിംഗ് എന്നോ മെഡിസിനെന്നോ തീരുമാനിച്ചിരുന്നില്ല.

എന്നാൽ ബയോളജി പ്രയാസമായതോടെ പത്താം ക്ളാസ് മുതലാണ് തന്റെ മേഖല എൻജിനിയറിംഗാണെന്ന് ഉറപ്പിച്ചതെന്ന് നിരഞ്ജൻ പറയുന്നു. ഐ.ഐ.ടി ആഗ്രഹം ഉടലെടുത്തതോടെ കഠിനമായി അദ്ധ്വാനിച്ചു.

ബംഗളൂരു ഐ.ടി.സി ലിമിറ്റഡിൽ ഏരിയ മാനേജരായ ബി. ജിനുവിന്റെയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ടെക്നിക്കൽ ഓഫീസർ മഞ്ജു ഗോപിനാഥിന്റെയും മകനാണ്. മൂന്നാം ക്ളാസ് വിദ്യാർത്ഥി മുകുന്ദൻ സഹോദരനാണ്.

ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​:​ ​കേ​ര​ള​ത്തി​ൽ​ ​ഒ​ന്നാ​മ​ത് ​നി​ര​ഞ്ജ​ൻ​ ​ജെ.​ ​പി​ള്ള

ന്യൂ​ഡ​ൽ​ഹി​:​ ​ജോ​യി​ന്റ് ​എ​ൻ​ജി​നി​യ​റിം​ഗ് ​(​ജെ.​ഇ.​ഇ​)​​​ ​മെ​യി​ൻ​ ​പ​രീ​ക്ഷാ​ഫ​ലം​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ​ ​കേ​ര​ള​ത്തി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി​യ​ത് ​നി​ര​ഞ്ജ​ൻ​ ​ജെ.​ ​പി​ള്ള.​ ​കോ​ട്ട​യം​ ​കാ​രി​ത്താ​സ് ​സ്വ​ദേ​ശി​യാ​ണ്.​ 99.9956​ ​പെ​ർ​സ​ന്റൈ​ൽ​ ​സ്കോ​ർ​ ​നേ​ടി.​ ​രാ​ജ്യ​ത്ത് 100​ ​പെ​ർ​സ​ന്റൈ​ൽ​ ​സ്കോ​ർ​ ​നേ​ടി​യ​ത് 26​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണെ​ന്ന് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​അ​റി​യി​ച്ചു.​ ​എ​ല്ലാ​വ​രും​ ​ആ​ൺ​കു​ട്ടി​ക​ൾ.​ ​ഇ​തി​ൽ​ ​അ​ഞ്ചു​ ​വീ​തം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​തെ​ല​ങ്കാ​ന,​​​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രാ​ണ്.​ ​ജ​നു​വ​രി​യി​ലും​ ​ഏ​പ്രി​ലി​ലു​മാ​യി​ ​ര​ണ്ട് ​സെ​ഷ​നു​ക​ളാ​യി​ട്ടാ​ണ് ​പ​രീ​ക്ഷ​ ​ന​ട​ത്തി​യ​ത്.​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രാ​ല​യ​ത്തി​നു​ ​കീ​ഴി​ലെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റി​ൽ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ​രി​ശോ​ധി​ക്കാം.​ ​h​t​t​p​s​:​/​/​j​e​e​m​a​i​n.​n​t​a.​n​i​c.​i​n/

​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത​ത് ​-​ 16,04,854​ ​വി​ദ്യാ​ർ​ത്ഥി​കൾ
​പ​രീ​ക്ഷ​യെ​ഴു​തി​യ​ത് ​-​ 15,38,468
​ആ​ൺ​കു​ട്ടി​ക​ൾ​ ​-​ 10.06​ ​ല​ക്ഷം
​പെ​ൺ​കു​ട്ടി​ക​ൾ​ ​-​ 5.31​ ​ല​ക്ഷം

​ക​ട്ട്ഓ​ഫി​ൽ​ ​വ​‌​ർ​ദ്ധന

ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് ​പ​രീ​ക്ഷ​യ്‌​ക്ക് ​ര​ജി​സ്റ്റ​‌​ർ​ ​ചെ​യ്യാ​നു​ള്ള​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ക​ട്ട്ഓ​ഫി​ൽ​ ​വ​ർ​ദ്ധ​ന.​ 93.412​ ​പെ​ർ​സ​ന്റൈ​ൽ​ ​സ്കോ​റും​ ​മു​ക​ളി​ലോ​ട്ടും​ ​നേ​ടി​യ​വ​ർ​ക്ക് ​ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് ​പ​രീ​ക്ഷ​യെ​ഴു​താം.​ ​നാ​ലു​വ​ർ​ഷ​ത്തി​നി​ടെ​യു​ള്ള​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​ട്ട്ഓ​ഫാ​ണി​ത്.
ഒ.​ബി.​സി​ ​ക​ട്ട്ഓ​ഫ് ​-​ 80.9232,എ​സ്.​സി​ ​-​ 63.9172,​ ​എ​സ്.​ടി​ ​-​ 52.0174.

TAGS: JEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.