
മെഗാക്വേക്ക് ' ഭീതിയിൽ വടക്കൻ ജപ്പാന്‍. 8.0 അല്ലെങ്കിൽ അതിൽ കൂടുതൽ റിക്ടർ സ്‌കെയിൽ തീവ്രതയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പങ്ങളാണ് മെഗാക്വേക്ക്. ഇന്നലെ രാജ്യത്തിന്റെ വടക്കു കിഴക്കൻ തീരത്ത് കടലിൽ 7.7 റിക്ടർ സ്‌കെയിൽ തീവ്രതയിൽ ശക്തമായ ഭൂകമ്പമുണ്ടായ പിന്നാലെ ജാപ്പനീസ് കാലാവസ്ഥാ ഏജൻസിയാണ് ഈ ആഴ്ച മെഗാക്വേക്ക് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയത്. പ്രാദേശിക സമയം വൈകിട്ട് 4.53ന് ഭൂകമ്പമുണ്ടായ പിന്നാലെ ഇവേറ്റ് പ്രവിശ്യയിലെ കുജി തീരത്ത് 80 സെന്റീമീറ്റർ വരെ ഉയരത്തിൽ സുനാമി തിരകൾ റിപ്പോർട്ട് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |