
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും കടുംചൂടും വേനൽമഴയും തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച ഉയർന്ന താപനില പാലക്കാട് (39.4) രേഖപ്പെടുത്തി. പുനലൂരിൽ 38 ഡിഗ്രി. വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി വരെ ഉയർന്നേക്കും. കൊല്ലത്ത് 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് നൽകി. വേനൽ മഴ ലഭിക്കുന്നതിനാൽ പീക്ക് സമയ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ടിൽ താഴെയായി. തിങ്കളാഴ്ച 5822 മെഗാവാട്ടായിരുന്നു ഉപഭോഗം. പ്രതിദിന ഉപഭോഗം 111.4243 ദശലക്ഷം യൂണിറ്റായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |