തിരുവനന്തപുരം: ഇന്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഒ.വി. വിജയൻ സമഗ്ര സംഭാവനാ പുരസ്കാരം സാഹിത്യകാരൻ ബാബു കുഴിമറ്റത്തിന്. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മനോജ് തെക്കേടത്ത് (നോവൽ),നീതു എൻ.വി, ഡോ.ആനന്ദൻ രാഘവൻ (ജൂറി അവാർഡ്),സുദീപ് ടി.ജോർജ്(കഥ),ശ്രീജിത് പെരുന്തച്ചൻ(ലേഖനം),റാണി പി.കെ (ബാലസാഹിത്യം),പ്രദീഷ് (കവിത),സി.എസ്.ഹരികൃഷ്ണൻ,ശ്രിയ.എസ്(ബാലപ്രതിഭകൾ),ഷാജി എം.പുനലൂർ(കാർട്ടൂൺ),പ്രവീൺകുമാർ.ജെ(ലേഖനം),മീര.ജെ.ആർ, ആര്യ അരവിന്ദ്(കഥ) എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ. മേയ് 9ന് വൈകിട്ട് 5ന് തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് സുനിൽ സി.ഇ, ഉണ്ണി അമ്മയമ്പലം,രജനി മേനോൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |