
ന്യൂഡൽഹി: പശ്ചിമബംഗാളിൽ പൂർണമായും ഭരണഘടനാ സംവിധാനങ്ങൾ തകർന്നുവെന്ന നിലപാട് തങ്ങൾക്കില്ലെന്ന് ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചു. കാെൽക്കത്തയിലെ ഐ-പാകിന്റെ ഓഫീസിൽ നടന്ന ഇ.ഡി റെയ്ഡിനെ മുഖ്യമന്ത്രി മമത ബാനർജി തടസപ്പെടുത്തിയത് നിയമവാഴ്ചയുടെ ലംഘനമാണ്. എന്നാലതിനെ ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയെന്ന നിലയിൽ കാണേണ്ടതില്ലെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. മറിച്ച് വാദിച്ചാൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്നും, രാഷ്ട്രപതി ഭരണത്തിലേക്ക് നയിച്ചേക്കാമെന്നും കോടതി പറഞ്ഞപ്പോഴാണ് ഇ.ഡി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ അസാധാരണ നടപടികൾ കാരണം ഇ.ഡി ഉദ്യോഗസ്ഥരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് തുഷാർ മേത്ത വാദിച്ചു. മമത നിരന്തരം നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നു. സംസ്ഥാന പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |