SignIn
Kerala Kaumudi Online
Saturday, 25 April 2026 5.14 AM IST

കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ സോഷ്യൽ മീഡിയപ്പോര്

Increase Font Size Decrease Font Size Print Page

congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ഒൻപത് ദിവസം ശേഷിക്കെ, മുഖ്യമന്ത്രി പദത്തിന് കോൺഗ്രസിൽ ചരടുവലികൾ ഊർജ്ജിതം. സോഷ്യൽമീഡിയ വഴിയാണ് പ്രചാരണങ്ങൾ കൊഴുക്കുന്നത്. അനവസരത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ നീരസം പ്രകടമായി. രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, കെ.സി വേണുഗോപാൽ എന്നിവരുടെ അപദാനങ്ങളും പോരാട്ട കഥകളുമാണ് നിരക്കുന്നത്. മൂന്ന് നേതാക്കളും അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തള്ളിക്കളഞ്ഞിട്ടുമില്ല.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലെ സമരങ്ങളുൾപ്പെടെ വിശദമാക്കി രമേശ് ചെന്നിത്തലയുടെ ചില വീഡിയോകൾ പ്രചരിച്ചിരുന്നു. കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കേരളയാത്രയെന്ന പേരിൽ രമേശ് ചെന്നിത്തലയുടെ പോഡ് കാസ്റ്റുമെത്തി. ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം തുടങ്ങിയ കുബേര ഓപ്പറേഷനെപ്പറ്രിയാണ് ഒരു ഭാഗം. ലഹരി വ്യാപനം, വിഴിഞ്ഞം തുറമുഖം, കാർഷിക മേഖല തുടങ്ങി കേരളത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രശ്നപരിഹാരങ്ങളുമാണ് ഇതിലൂടെ ജനങ്ങൾക്ക് മുന്നിലവതരിപ്പിക്കുന്നത്.

മുഖ്യമന്ത്രി ചർച്ചയോട് താത്പര്യമില്ലെന്നും,ഇതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞ കെ.സി വേണുഗോപാലിന് വേണ്ടി അനുയായികൾ സമൂഹ മാദ്ധ്യങ്ങളിൽ ഏറെ അദ്ധ്വാനിക്കുന്നുണ്ട്. വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്തെ സമരങ്ങളും പൊലീസ് മർദ്ദനവും പാർലമെന്ററി പ്രവർത്തനങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി അദ്ദേഹത്തിനായി ചലച്ചിത്ര സംവിധായകൻ തയ്യാറാക്കുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വേണ്ടിയും സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ വന്നുപോകുന്നുണ്ട്. 'നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ' എന്ന് സതീശന്റെ ചിത്രത്തിനൊപ്പം എഴുതിയിട്ടുള്ള ഫ്ളക്സ് മലപ്പുറം പാറപ്പുറത്താണ് പ്രത്യക്ഷപ്പെട്ടത്. പാറപ്പുറം കൂട്ടായ്മ എന്ന പേരിലാണ് ഫ്ളക്സ് .

മു​ഖ്യ​മ​ന്ത്രി​ ​ച​ർ​ച്ച​ക​ളി​ൽ​ ​താ​ത്പ​ര്യ​മി​ല്ല​:​

കെ.​സി.​ ​വേ​ണു​ഗോ​പാൽ

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​ച​ർ​ച്ച​ക​ളി​ൽ​ ​താ​ത്‌​പ​ര്യ​മി​ല്ലെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ.​ ​ഇ​ക്കാ​ര്യം​ ​നേ​ര​ത്തെ​യും​ ​വ്യ​ക്ത​മാ​ക്കി​യ​താ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ​പാ​ർ​ട്ടി​ക്ക് ​വ്യ​വ​സ്ഥാ​പി​ത​മാ​യ​ ​മാ​ർ​ഗ​മു​ണ്ടെ​ന്നും​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ​പാ​മ്പു​ക​ടി​യേ​റ്റു​ള്ള​ ​മ​ര​ണ​ങ്ങ​ൾ​ ​കൂ​ടു​ന്ന​ത് ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ലെ​ ​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​പോ​രാ​യ്‌​മ​യാ​ണ് ​തെ​ളി​യി​ക്കു​ന്ന​ത്.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം. മ​റ്റ് ​രാ​ഷ്‌​ട്രീ​യ​ ​പാ​ർ​ട്ടി​ക​ളോ​ട് ​വി​വേ​ച​നം​ ​കാ​ണി​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​പൂ​ർ​ണ​മാ​യും​ ​ബി.​ജെ.​പി​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റാ​യെ​ന്നും​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​പെ​രു​മാ​റ്റ​ച്ച​ട്ട​ ​ലം​ഘ​ന​വും​ ​അ​വ​കാ​ശ​ലം​ഘ​ന​വും​ ​ന​ട​ത്തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​ക​മ്മീ​ഷ​ൻ​ ​ക്ലീ​ന്‍​ ​ചി​റ്റ് ​ന​ൽ​കി.​ ​എ​ന്നാ​ൽ​ ​യാ​തൊ​രു​ ​അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത​ ​ഒ​രു​ ​വി​ഷ​യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജു​ന​ ​ഖാ​ർ​ഗെ​യ്ക്ക് ​നോ​ട്ടീ​സ് ​അ​യ​ച്ചു. കോ​ഴി​ക്കോ​ട് ​സ്‌​ട്രോം​ഗ് ​റൂ​മി​നോ​ട് ​ചേ​ർ​ന്ന​ ​മു​റി​ ​തു​റ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​പാ​ർ​ട്ടി​ ​ന​ൽ​കി​യ​ ​പ​രാ​തി​ക്ക് ​ഇ​തു​വ​രെ​ ​മ​റു​പ​ടി​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കും.​ ​സം​സ്ഥാ​ന​ത്തെ​ ​മ​റ്റ് ​സ്ഥ​ല​ങ്ങ​ളി​ലും​ ​സ​മാ​ന​ ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​ഇ​ന്ത്യാ​ ​വി​രു​ദ്ധ​ ​പ്ര​സ്‌​താ​വ​ന​യോ​ട് ​പ്ര​തി​ക​രി​ക്കാ​ത്ത​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​രാ​ജ്യ​ത്തി​ന് ​വ​ലി​യ​ ​അ​പ​മാ​ന​മാ​ണ്.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.