
കോട്ടയം:വെടിക്കെട്ട് വലിയ ശബ്ദം ഒഴിവാക്കി,വർണത്തിന് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാറ്റണമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.ഒളിമ്പിക്സിൽ നടത്തുന്നതുപോലെ സുരക്ഷിതവും എന്നാൽ വർണാഭവുമായ രീതിയിലേക്ക് മാറേണ്ടതുണ്ട്.ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ചർച്ചകൾ സർക്കാർ ആരംഭിച്ചു.തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന് പ്രത്യേകമായി അന്വേഷിക്കും. അപകടസ്ഥലത്തുനിന്ന് ഏകദേശം 29 മൃതദേഹാവശിഷ്ടങ്ങളാണ് ലഭിച്ചിട്ടുള്ളത്.തിരിച്ചറിയുന്നതിനായി ഡി.എൻ.എ പരിശോധന നടക്കുകയാണ്. സംഭവസമയം 38 പേർ അവിടെ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |