
കൊച്ചി: തപസ്യ കാലാസാഹിത്യ വേദിയുടെ ഈ വർഷത്തെ അക്കിത്തം പുരസ്കാരം കവി വി. മധുസൂദനൻ നായർക്ക് സമ്മാനിക്കുമെന്ന് തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും കീർത്തിഫലകവും അടങ്ങുന്ന പുരസ്കാരം മേയ് 15ന് കോഴിക്കോട് തപസ്യ സുവർണ ജൂബിലി ആഘോഷത്തിന്റെ സമാപനച്ചടങ്ങിൽ സമ്മാനിക്കും. നിരൂപകൻ ആഷാ മേനോൻ, എഴുത്തുകാരൻ പ്രൊഫ.കെ.പി. ശശിധരൻ, കവി കല്ലറ അജയൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
സംസ്കാർ ഭാരതി പ്രതിനിധി ലക്ഷ്മി നാരായണൻ, തപസ്യ ജില്ല പ്രസിഡന്റ് വെണ്ണല മോഹൻ, ജില്ല ജനറൽ സെക്രട്ടറി കെ.വി. രാജീവ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |