
തൃശൂർ: സംഗീത നാടക അക്കാഡമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ് ( 50,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും) തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ 'വംശ'ത്തിന്. രണ്ടാമത്തെ മികച്ച നാടകം: തൃശൂർ വള്ളുവനാട് ബ്രഹ്മയുടെ 'പകലിൽ മറഞ്ഞിരുന്നൊരാൾ'. മികച്ച സംവിധായകൻ: സുരേഷ് ദിവാകരൻ, രണ്ടാമത്തെ സംവിധായകൻ: രാജേഷ് ഇരുളം. നാടകകൃത്ത്: വി.പി.ഹേമന്ത് കുമാർ.രണ്ടാമത്തെ നാടകകൃത്ത്: ആർ.രജിത്ത്. നടൻ: അനിൽ ചെങ്ങന്നൂർ, രണ്ടാമത്തെ നടൻ: സജീവ് മാടവന. നടി: കലാമണ്ഡലം സന്ധ്യ രാമചന്ദ്രൻ. രണ്ടാമത്തെ നടി: മഞ്ജു റെജി. ഗായകൻ: രഞ്ജിത്ത് ജയരാമൻ, ഗായിക: വൈക്കം വിജയലക്ഷ്മി, സംഗീത സംവിധായകൻ: കല്ലറ ഗോപൻ. ഗാനരചയിതാവ്: രാജീവ് ആലുങ്കൽ. രംഗപട സംവിധായകൻ: മനോജ് മൈത്രി. ദീപസംവിധായകൻ: മനു പയ്യന്നൂർ. വസ്ത്രാലങ്കാരം: ദിലീപ് സിതാര. പശ്ചാത്തല സംഗീതം: അനിൽ എം.അർജുൻ. ശബ്ദലേഖകൻ: ദേവാമൃത്. ദീപനിർവാഹകൻ: സുനിൽ കുമാർ. സംഗീത നിർവാഹകൻ: ഷിബുലാൽ അഞ്ചാലുംമൂട്.
'നവജാതശിശു വയസ് 84' എന്ന നാടകത്തിന്റെ രചയിതാവ് പ്രദീപ്കുമാർ കാവുന്തറ, 'കാലം പറക്ക്ണ് ' എന്ന നാടകത്തിലെ അഭിനയത്തിന് ബേബി ഉത്തര എന്നിവർ സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിനർഹരായി. 21 കാറ്റഗറികളിലാണ് അവാർഡുകൾ. ശിവജി ഗുരുവായൂർ ജൂറി ചെയർമാനും അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി മെമ്പർ സെക്രട്ടറിയും കോഴിക്കോട് ശിവരാമൻ, രാജേന്ദ്രൻ തായാട്ട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |