
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് കടലിലെ ബോട്ടിൽ ഡ്യൂട്ടി ചെയ്തിരുന്ന മറൈൻ എൻഫോഴ്സ്‌മെന്റിലെ സി.പി.ഒ അനന്തു(30) കൊടും ചൂടിൽ കുഴഞ്ഞുവീണു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികത്സ തേടി. നിർജലീകരണമാണ് കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കടൽ രക്ഷാ ദൗത്യം,പട്രോളിങ് എന്നിവയ്ക്കുള്ള മറൈൻ എൻഫോഴ്സ്‌മെന്റ് വിഭാഗത്തെ കപ്പൽ ചാനലിലെ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ ആക്ഷേപമുയർന്നു. കപ്പൽ ചാനലിൽ മറ്റ് ബോട്ടുകൾ കടക്കാതിരിക്കാൻ നിരീക്ഷിക്കുന്ന ബോട്ടിലാണ് ഇവർക്ക് 24 മണികൂർ ഡ്യൂട്ടി. പകൽ 11നും വൈകിട്ട് 3 നും ഇടയ്ക്ക് വെയിലിൽ ഡ്യൂട്ടി പാടില്ലെന്ന സർക്കാർ നിർദേശത്തിനു വിരുദ്ധമായാണ് നിയമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |