SignIn
Kerala Kaumudi Online
Tuesday, 28 April 2026 2.06 AM IST

ഹിന്ദി അത്ര വശമില്ലെന്ന് തുറന്ന് പറഞ്ഞു, ​പിന്നാലെ ട്രോളുകളും വിമർശനവും; സായ് പല്ലവിക്കെതിരെ സൈബർ ആക്രമണം

Increase Font Size Decrease Font Size Print Page
saipallavi

നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് സായ് പല്ലവി. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. ആമീർഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം 'ഏക് ദിൻ' ആണ് സായി പല്ലവിയുടേതായി റിലീസിനൊരുങ്ങുന്നത്. മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഇപ്പോഴിതാ മുംബയ്‌യിൽ സംഘടിപ്പിച്ച ചിത്രത്തിന്റെ പ്രമോഷനിടെ ഹിന്ദി സംസാരിക്കാൻ തനിക്ക് പ്രയാസമുണ്ടെന്ന് താരം പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചടങ്ങിൽ അതിഥികളെയും മാദ്ധ്യമങ്ങളെയും ഹിന്ദിയിൽ അഭിസംബോധന ചെയ്യാൻ ശ്രമിച്ച നടി, തനിക്ക് ഹിന്ദി അത്ര വശമില്ലെന്ന് തുറന്നു സമ്മതിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ താരത്തിനെതിരെ ട്രോളുകൾ ആരംഭിക്കുകയായിരുന്നു. നടിയുടെ ഹിന്ദി പരിജ്ഞാനത്തെക്കുറിച്ച് പലരും വിമർശിച്ചു. വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിലെ നടിയുടെ കാസ്റ്റിംഗിനെ ചോദ്യം ചെയ്തും ഒരു വിഭാഗം ആളുകൾ രംഗത്തെത്തി.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'ത്തിൽ സായ് പല്ലവിയാണ് സീതാദേവിയുടെ വേഷം ചെയ്യുന്നത്. അടിസ്ഥാന ഹിന്ദി പോലും അറിയാത്ത ഒരാളെ എങ്ങനെയാണ് സീതയായി തിരഞ്ഞെടുത്തതെന്നാണ് വിമർശകരുടെ ചോദ്യം. എന്നാൽ താരത്തെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. കത്രീന കൈഫ്, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയ നടിമാരും തുടക്കത്തിൽ ഹിന്ദി അറിയാത്തവരായിരുന്നുവെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. ഒരു നടിയുടെ കഴിവിനെ ഭാഷയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും, ഡയലോഗുകൾ പഠിച്ചു പറയാൻ അവർക്ക് സാധിക്കുമെന്നും ആരാധകർ പറഞ്ഞു.

ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന പ്രണയചിത്രമാണ് 'ഏക് ദിൻ'. 2016ൽ പുറത്തിറങ്ങിയ 'വൺ ഡേ' എന്ന തായ് സിനിമയുടെ റീമേക്കാണിത്. ഒരു ദിവസത്തേക്ക് മാത്രം തന്റെ പ്രണയിനിക്കൊപ്പം കഴിയാൻ ആഗ്രഹിക്കുന്ന യുവാവിന്റെയും ആ ആഗ്രഹം അപ്രതീക്ഷിതമായി സഫലമാകുന്നതിന്റെയും കഥയാണ് ചിത്രം പറയുന്നത്.

TAGS: SAIPALLAVI, CINEMA, EK DIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.