
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞപ്പോഴാണ് ആഭരണം നഷ്‌ടമായെന്ന് ഭക്തർക്ക് മനസിലായത്.
ശനിയാഴ്‌ച രാവിലെ കുടുംബത്തിനൊപ്പം ദർശനത്തിനെത്തിയ കുട്ടിയുടെ മാല കാണാതായി. ഞായറാഴ്‌ച രാവിലെ ആറരയ്‌ക്ക് ദർശനത്തിനെത്തിയ ആയുർവേദ കോളേജ് റിട്ടയേർഡ് നഴ്‌സിന്റെ നാലര പവൻ വരുന്ന സ്വർണമാലയും നഷ്‌ടപ്പെട്ടു. ശ്രീകോവിലിലേക്ക് കടക്കുന്നതിന് മുമ്പ് കഴുത്തിൽ മാല ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ചു. ഈ സമയത്ത് മറ്റൊരു ഭക്തയും സമാനമായ പരാതിയുമായി സുരക്ഷാ വിഭാഗത്തെ സമീപിച്ചു.
ശ്രീകോവിലിന് മുന്നിലെ സിസിടിവി പ്രവർത്തനരഹിതമാണെന്നാണ് ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസിന്റെ വാദം. നഷ്‌ടപ്പെട്ട ആഭരണങ്ങളൊന്നും ലഭിക്കാത്തതിനാൽ മോഷണശ്രമം സം ശയിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായി സുരക്ഷാ വിഭാഗം പൊലീസ് അറിയിച്ചു. എന്നാൽ, പരാതിക്കാർ മടങ്ങിപ്പോയ ശേഷമാണ് മോഷണവിവരം അറിയിച്ചത്. അതിനാൽ എവിടെ വച്ചാണ് മോഷണം നടന്നതെന്നതിൽ വ്യക്തതയില്ലെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |