
കേരളത്തിൽ യു.ഡി.എഫിന് മുൻതൂക്കം പ്രവചിച്ച എക്സിറ്റ്‌പോളുകൾ ബംഗാളിൽ ബി.ജെ.പി അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നു. നാല് എക്സിറ്റ്‌പോൾ ഏജൻസികളാണ് ബംഗാളിൽ ബി.ജെ.പി മുന്നേറുമെന്ന് പ്രവചിക്കുന്നത്. പി.മാർക്കിന്റെ പ്രവചനമനുസരിച്ച് ബംഗാളിൽ ബി.ജെ.പി 150 മുതൽ 175 സീറ്റുകൾ വരെ നേടും. ഭരണപക്ഷമായ തൃണമൂൽ കോൺഗ്രസിന് 113 മുതൽ 138 സീറ്റുകൾ വരെ നേടാം. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും ഇടത് പാർട്ടികളും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ചതുഷ്‌കോണ മത്സരത്തിനാണ് ബംഗാൾ ഇത്തവണ സാക്ഷ്യം വഹിച്ചത്. ഇടതുപക്ഷം ബംഗാളിൽ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |