
തിരുവനന്തപുരം: സംസ്ഥാന സിലബസിലുള്ള എല്ലാ സ്‌കൂളുകളിലെയും 2026–27 അദ്ധ്യയന വർഷത്തെ ഒന്നു മുതൽ എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം നാളെ മുതൽ ആരംഭിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടുകൂടി ക്ലാസ് തുടങ്ങും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ച് വയസാണ്. പ്രവേശനത്തിന് പരീക്ഷകൾ നടത്തരുതെന്നും പൊതുവിദ്യാലയങ്ങളിലെത്തുന്ന എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കണമെന്നും കർശന നിർദ്ദേശമുണ്ട്. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്ക് പുസ്‌തകം, യൂണിഫോം എന്നിവ പൂർണമായും സൗജന്യമാണ്. ഇതിന്റെ പേരിൽ യാതൊരു പണപ്പിരിവും പാടില്ലെന്നും നിർദ്ദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |