
തിരുവനന്തപുരം: പമ്പുകളിലേക്കുള്ള പെട്രോൾ, ഡീസൽ ലോഡ് വെട്ടിക്കുറച്ചത് ഐ.ഒ.സി പുനസ്ഥാപിച്ചു. ഇന്നലെ ആവശ്യപ്പെട്ട പ്രകാരമുള്ള ലോഡ് ലഭിച്ചതായി പമ്പുടമകൾ പറഞ്ഞു. ഏതാനും ദിവസങ്ങളായി ആവശ്യപ്പെടുന്ന ലോഡ് പെട്രോളും ഡീസലും പമ്പുകൾക്ക് ഐ.ഒ.സി നൽകിയിരുന്നില്ല. ഇന്ധന വിലവർദ്ധന സാദ്ധ്യതയെത്തുടർന്ന് കരിഞ്ചന്ത ഒഴിവാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. ഇതോടെ പലേടത്തും പമ്പുകളുടെ പ്രവർത്തനം അവതാളത്തിലായി. രാത്രി പമ്പുകൾ അടച്ചിടുന്നതടക്കം സമരരീതികളിലേക്ക് പോകുമെന്ന് ഉടമകൾ അറിയിച്ചതോടെയാണ് ഐ.ഒ.സി നിലപാട് മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |