SignIn
Kerala Kaumudi Online
Sunday, 03 May 2026 5.51 AM IST

കരൾ മാറ്റിവയ്ക്കലിന് സഹായം തേടുന്നു

Increase Font Size Decrease Font Size Print Page
dineshan

ആലപ്പുഴ: നോൺ ആൽക്കഹോളിക് ലിവർ സിറോറിസ് ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു.

ചേർത്തല കഞ്ഞിക്കുഴി പഞ്ചായത്തിൽ എട്ടാം വാർഡിൽ ശ്രീദേവിനിവാസിൽ ദിനേശനാണ് (51) ചികിത്സാ സഹായം തേടുന്നത്. എട്ടുവർഷമായി രോഗബാധിതനായ ദിനേശൻ നിലവിൽ എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗുരുതരാവസ്ഥയിലായതിനാൽ കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏകവഴിയെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിന് 50 ലക്ഷം രൂപ ചെലവ് വരും. ഭാര്യയും 9 വയസുള്ള പെൺകുഞ്ഞുമടങ്ങുന്ന കുടുംബത്തിന് ഈ തുക കണ്ടെത്തുന്നതിന് സുമനസുകളുടെ സഹായം ആവശ്യമാണ്. ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തുന്നതിന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാർ ചെയർമാനായും, വാർഡ് മെമ്പർ അക്ബർ കൺവീനനറുമായുള്ള ചികിത്സാസഹായസമിതി രൂപീകരിച്ചിട്ടുണ്ട്. 8590939442 എന്ന ഗൂഗിൾപേ നമ്പർ വഴിയും

AC: 124912301203729, IFSC KSBK000124 എന്ന അക്കൗണ്ട് വഴിയും പണം അയയ്ക്കാം.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.