
ഒസാസുനയെ 2-1ന് തോപ്പിച്ചു
റയലിനേക്കാൾ 14 പോയിന്റ് മുന്നിൽ
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗയിൽ കിരീടമുറപ്പിച്ച് ബാഴ്സലോണയുടെ തേരോട്ടം. ഇന്നലെ ഒസാസുനയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കിയ ബാഴ്സയ്ക്ക് നാലുമത്സരങ്ങൾ മാത്രം ശേഷിക്കേ 14 പോയിന്റിന്റെ ലീഡായി.
ഒസാസുനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 81-ാം മിനിട്ടിൽ റോബർട്ട് ലെവാൻഡോവ്സ്കിയും 86-ാം മിനിട്ടിൽ ഫെറാൻ ടോറസും നേടിയ ഗോളുകൾക്കാണ് ബാഴ്സയുടെ ജയം.88-ാം മിനിട്ടിൽ റൗൾ ഗാർഷ്യയാണ് ഒരു ഗോൾ തിരിച്ചടിച്ചത്. ഈ വിജയത്തോടെ ബാഴ്സയ്ക്ക് 34 മത്സരങ്ങളിൽ നിന്ന് 88 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 33 മത്സരങ്ങളിൽ നിന്ന് 74 പോയിന്റേ നേടാനായിട്ടുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |