
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കണ്ണൂർ പിണറായിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വീടിനു സമീപത്തെ പിണറായി കൺവെൻഷൻ സെന്ററിലിരുന്നാകും ഇന്ന് തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുക. കണ്ണൂരിലെ നേതാക്കളും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലിരുന്നാകും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഫലം വീക്ഷിക്കുക.
കെ.പി.സി.സി ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക പന്തലിൽ ഒരുമിച്ചിരുന്ന് തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കാനാണ് കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ തീരുമാനം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഒൻപത് മണിയോടെ ഓഫീസിലെത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ചിലപ്പോൾ ഡൽഹിയിൽ ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കന്റോൺമെന്റ് ഹൗസിലുണ്ടാകും. മുതിർന്ന നേതാവ് എ.കെ.ആന്റണി വീട്ടിലിരുന്നാകും ഫലം വീക്ഷിക്കുക.
ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാവിലെ ഒൻപതു മണിയോടെ എത്തും. മേയർ വി.വി.രാജേഷ് അടക്കമുള്ളവർ മാരാർജി ഭവനിലെത്തിയാകും തിരഞ്ഞെടുപ്പു ഫലം വീക്ഷിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |