
കൂത്തുപറമ്പ് : കണ്ണൂർ ചെറുവാഞ്ചേരിയിലെ വീട്ടിൽ കട്ടിലിന്റെ അടിയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കല്ലുവളപ്പ് വള്ളിപറമ്പത്ത് വീട്ടിൽ വി.പി. അനിതയുടെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
ഇന്നലെ സന്ധ്യയ്ക്ക് കട്ടിലിനടിയിൽ നിന്ന് ശബ്ദം കേട്ട് എന്താണെന്നറിയാൻ നോക്കിയപ്പോഴാണ് രാജവെമ്പാലയെ കണ്ടത്. മൂന്നു മീറ്ററോളം നീളമുള്ള പാമ്പ് കട്ടിലിനടിയിൽ ചുരുണ്ടു കൂടിയിരിക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
കണ്ണവം റെയ്ഞ്ച് ഓഫിസിലെ വാച്ചറും സർപ്പ വോളന്റിയറുമായ ബിജിലേഷ് കോടിയേരി എത്തിയാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് അതിനെ വനത്തിൽ തുറന്നു വിടുകയായിരുന്നു. വനത്തോട് ചേർന്ന പ്രദേശമായതിനാൽ മുമ്പും ഈ സ്ഥലങ്ങളിൽ നിന്ന് രാജവെമ്പാലയെ പിടികൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |